Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 14th Oct 2026
 
 
Teens Corner
  Add your Comment comment
ഷാലോം ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ സംഗീതോത്സവവും ആത്മീയ ഉണര്‍വ് യോഗവും
Text By: UK Malayalam Pathram
നോര്‍ത്താംപ്ടണ്‍: ഷാലോം ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഈമാസം 31, നവംബര്‍ ഒന്ന് തീയതികളില്‍ നോര്‍ത്താംപ്ടണ്‍ ആബി സെന്ററില്‍ സുവിശേഷ സംഗീതോത്സവവും ആത്മീയ ഉണര്‍വ് യോഗവും നടക്കും.

വൈകുന്നേരം 5.30 മുതല്‍ രാത്രി ഒന്‍പതു വരെയാണ് പരിപാടി. പ്രമുഖ ക്രിസ്തീയ സംഗീത ശുശ്രൂഷകനും പവര്‍വിഷന്‍ ടിവിയിലൂടെ സുപരിചിതനുമായ ബ്രദര്‍ ഷാരുന്‍ വര്‍ഗീസ് സംഗീതാരാധനയ്ക്ക് നേതൃത്വം നല്‍കും.

ഗ്ലാസ്‌ഗോ കോര്‍ണര്‍സ്റ്റോണ്‍ ചര്‍ച്ച് പാസ്റ്റര്‍ ഹാരിസണ്‍ മോസസ്, ഐ.സി.പി.എഫ് പ്രസിഡന്റും ട്രൈബല്‍ മിഷന്‍ സ്ഥാപകനുമായ ഡോ. കെ. മുരളീധര്‍ എന്നിവര്‍ ദൈവവചന സന്ദേശങ്ങള്‍ നല്‍കും.

സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ ജെന്‍സന്‍ ചെറിയാന്റെ നേതൃത്വത്തിലാണ് യോഗത്തിന്റെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.

ആത്മീയ ഉണര്‍വിനും ആരാധനയ്ക്കും ദൈവവചന ധ്യാനത്തിനും പ്രാധാന്യം നല്‍കുന്ന ഈ ദ്വിദിന സമ്മേളനത്തിലേക്ക് നോര്‍ത്താംപ്ടണിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും ക്ഷണിക്കുന്നു.

സ്ഥലത്തിന്റെ വിലാസം

Abbey Centre, Overslade Close, Northampton, NN4 0RZ

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

07747 110767, 07469 644205
 
Other News in this category

 
 




 
Close Window