|
ബാന്‍ബറി: സംഗീതവും ആരാധനയും ദൈവവചനവും ഒത്തുചേരുന്ന അനുഗ്രഹീത സായാഹ്നമൊരുക്കി ബെഥേല്‍ ക്രിസ്ത്യന്‍ ചര്‍ച്ച്. 'എക്കോസ് ഓഫ് ഗ്രേസ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്രിസ്തീയ സംഗീതസന്ധ്യ ഡിസംബര്‍ 19 ശനിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ ബാന്‍ബറിയിലെ ബ്ലെസ്ഡ് ജോര്‍ജ് നേപ്പിയര്‍ സ്‌കൂളില്‍ നടക്കും.
'An Eve of Worship and Word' എന്ന പ്രമേയത്തില്‍ ഒരുക്കുന്ന സംഗീതസന്ധ്യയില്‍ പാസ്റ്റര്‍ ബ്ലെസ്സന്‍ തോമസ് ദൈവവചന സന്ദേശം നല്‍കും. ടീന ജോയ്, ജുവല്‍ വര്‍ഗീസ്, ബിനി മാത്യു എന്നിവര്‍ അതിഥി ഗായകരായും വിവിധ സംഗീത പ്രതിഭകള്‍ വാദ്യസംഗീത വിഭാഗത്തിലും അണിനിരക്കും.
പാസ്റ്റര്‍ മനോജ് എബ്രഹാം, ഇവാഞ്ചലിസ്റ്റ് എബ്രഹാം ദാനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ സംഗീതസന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
വേദിയുടെ വിലാസം
Blessed George Napier School, Banbury, OX16 9DG
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07916 571478 | 07769 421071 |