Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Nov 2026
 
 
Teens Corner
  Add your Comment comment
ആല്‍ഡര്‍ഷോട്ടില്‍ അയ്യപ്പഭക്തിസാന്ദ്രമായി മണ്ഡലകാല മഹോത്സവം; ഡിസംബര്‍ 13-ന് വാര്‍ഷിക അയ്യപ്പപൂജ
Text By: UK Malayalam Pathram
കേരളീയ ക്ഷേത്രാചാരങ്ങളും പരമ്പരാഗത താന്ത്രിക വിധികളും അനുഷ്ഠാനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ആല്‍ഡര്‍ഷോട്ടില്‍ വാര്‍ഷിക അയ്യപ്പപൂജയും മണ്ഡലകാല മഹോത്സവവും സംഘടിപ്പിക്കുന്നു. ഭദ്ര ദേവസ്ഥാനം ആല്‍ഡര്‍ഷോട്ടിന്റെ നേതൃത്വത്തില്‍ ആല്‍ഡര്‍ഷോട്ട്ഹിന്ദു സമാജത്തിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.

2026 ഡിസംബര്‍ 13 ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ രാത്രി 8 മണി വരെ ആല്‍ഡര്‍ഷോട്ടിലെ ക്വീന്‍സ് റോഡിലുള്ള പാരിഷ് കമ്മ്യൂണിറ്റി ഹാളിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

ഗണപതി പൂജ, ഭഗവതി പൂജ, അയ്യപ്പപൂജ, അഭിഷേകം, ആറാട്ട് മഹോത്സവം, പരമ്പരാഗത ശബരിമല മാതൃകയിലുള്ള പടിപൂജ, ഹരിവരാസനം, അര്‍ച്ചനകള്‍, വിളക്ക് പൂജ, സഹസ്രനാമാര്‍ച്ചന തുടങ്ങിയ വിവിധ പൂജാകര്‍മ്മങ്ങള്‍ ചടങ്ങിന്റെ ഭാഗമായി നടക്കും.

ശബരിമല തീര്‍ത്ഥാടനത്തിന് ഒരുങ്ങുന്ന ഭക്തര്‍ക്കായി ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിനുള്ള സൗകര്യവും മുന്‍കൂര്‍ രജിസ്ട്രേഷന്‍ അടിസ്ഥാനത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേക അന്നദാനവും ഭക്തിനിര്‍ഭരമായ ഭജനകളും സാംസ്‌കാരിക പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടും.

തന്ത്രി ബ്രഹ്‌മശ്രീ താഴൂര്‍മന വി. ഹരിനാരായണന്‍ ഈശ്വരരുടെ മുഖ്യകാര്‍മികത്വത്തിലും ബ്രഹ്‌മശ്രീ ശ്രീനന്ദ് പോറ്റിയുടെ സഹകാര്‍മികത്വത്തിലുമാണ് പൂജകള്‍ നടക്കുന്നത്.

യു.കെയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്കും ഹൈന്ദവ വിശ്വാസികള്‍ക്കും ഒരുമിച്ചുകൂടി മണ്ഡലകാലത്തിന്റെ പുണ്യവും ഭക്തിസാന്ദ്രമായ അന്തരീക്ഷവും അനുഭവിക്കാനുള്ള അവസരമാണ് ഈ മഹോത്സവത്തിലൂടെ ഒരുക്കുന്നത്.

രജിസ്ട്രേഷനും വിവരങ്ങള്‍ക്കും:+44 7862 527961, +44 7442 691709

ആല്‍ഡര്‍ഷോട്ട് ഹിന്ദു സമാജം പ്രസിഡന്റ്: ശ്രീ രാധാകൃഷ്ണന്‍ മേനോന്‍+44 7577 995275

വേദി: Parish Community Hall, Queens Road, Aldershot, GU11 3JB.
 
Other News in this category

 
 




 
Close Window