Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
Teens Corner
  Add your Comment comment
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി - ആഘോഷം 18 മുതല്‍ 21 വരെ
Text By: UK Malayalam Pathram
യുകെയിലെ മലയാളി സമൂഹത്തിന്റെ പ്രധാന ആരാധനാലയമായ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ (1 Northgate, Rochester, ME1 1LS) ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ നടക്കും.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 18, ഞായറാഴ്ച വൈകീട്ട് 6 മണി മുതല്‍ 8.30 വരെ ക്ഷേത്രാങ്കണത്തില്‍ കലാസന്ധ്യ അരങ്ങേറും. പ്രശസ്ത നര്‍ത്തകര്‍ അണിനിരക്കുന്ന നൃത്ത പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

പങ്കെടുക്കുന്ന നര്‍ത്തകര്‍ :

സുചിത്ര കൊച്ചുവീട്ടില്‍ - BFA Bharatanatyam, RLV കുമാരിയുടെയും ഡോ. പത്മിനി കൃഷ്ണന്റെയും ശിഷ്യ.

അരുണിമ ജയന്‍ - സുന്ദരേശന്‍ മാസ്റ്ററുടെ (സുന്ധരോധയ കലാക്ഷേത്രം) ശിഷ്യ.

വിനീത് വിജയകുമാര്‍ പിള്ള - കഥകളി, കലാമണ്ഡലം വിജയകൃഷ്ണന്‍ ഉണ്ണിത്താന്റെ ശിഷ്യന്‍

രമ്യ അരുണ്‍കൃഷ്ണന്‍ (ദൂരദര്‍ശന്‍ ഗ്രേഡഡ് ആര്‍ട്ടിസ്റ്റ്) - 'ഹര സ്പേസ് ഫോര്‍ ഡാന്‍സിന്റെ' സ്ഥാപക, ഗുരു ശ്രീ ഹരിപദ്മന്റെ ശിഷ്യ.

കീര്‍ത്തന ജിതേഷ് - ഭരതനാട്യം നര്‍ത്തകി

അന്നേ ദിവസം പൂജ വെയ്പ്പ് വൈകീട്ട് 5.30 മുതല്‍ 8.30 വരെ ഉണ്ടായിരിക്കും.


വിജയദശമി ആഘോഷം - വിദ്യാരംഭം:

വിജയദശമി ദിനമായ 2026 ഒക്ടോബര്‍ 21, ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.

രാവിലെ: ഗണപതി ഹോമം, വിദ്യാരംഭം

വൈകീട്ട്: ദീപാരാധന

കുട്ടികളെ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശേഷാല്‍ ഒറ്റയപ്പം നിവേദ്യം (ഗണപതിക്ക്) , അയ്യപ്പനും മറ്റു ദേവീദേവന്മാര്‍ക്കും വഴിപാടുകളും ചെയ്യാവുന്നതാണ്.

എല്ലാ ഭക്തജനങ്ങളെയും കുടുംബ സമേതം ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫോണ്‍: 07838170203, 07985245890

വെബ്സൈറ്റ്: www.kentayyappatemple.org
 
Other News in this category

 
 




 
Close Window