Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് മഹാജയന്തി ആഘോഷം
Text By: UK Malayalam Pathram

ഈസ്റ്റ് ഹാം: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് മഹാജയന്തി പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ ആഭിമുഖ്യത്തില്‍ ഈമാസം 28ന് ഈസ്റ്റ് ഹാമിലെ സി കേശവന്‍ നഗറില്‍ വര്‍ണ്ണാഭമായി ആഘോഷിക്കും. രാവിലെ 10.30 മുതല്‍ കാര്യ പരിപാടികള്‍ ആരംഭിക്കും. ഗുരുദേവന്റെ മാനവിക സന്ദേശങ്ങളും സാമൂഹിക നവോത്ഥാന ദര്‍ശനങ്ങളും പ്രവാസി സമൂഹത്തിലും പുതുതലമുറയിലും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശ്രീനാരായണീയരും കുടുംബങ്ങളും പങ്കെടുക്കും. രാവിലെ 10.30ന് പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. പ്രസിഡന്റ് രജനി ഷിബു പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ജയന്തിയാഘോഷക്കമ്മറ്റി ചെയര്‍മാന്‍ രാംസാഗര്‍ സ്വാഗതമാശംസിക്കും. തുടര്‍ന്ന് കെ എസ് ദിപുശാന്തിയുടെ നേതൃത്വത്തില്‍ ഗുരുപൂജയും ഗുരുപുഷ്പാഞ്ജലിയും നടക്കും. തുടര്‍ന്ന് ജയന്തി സാംസ്‌കാരിക ഘോഷയാത്ര ഉച്ചക്ക് ഒരു മണിക്ക് ജയന്തി സദ്യ നടക്കും. രണ്ടു മണി മുതല്‍ ശ്രീനാരായണ കലോത്സവത്തിന്റെ ഭാഗമായി ഗുരുദേവ കൃതികള്‍ ആസ്പദമാക്കി കുട്ടികള്‍ക്കായി ക്വിസ്സ് ഉള്‍പ്പെടെയുള്ള വിവിധ മത്സരങ്ങള്‍ നടക്കും. വൈകുന്നേരം നാലിന് സര്‍വമത സാംസ്‌കാരിക സമ്മേളനം നടക്കും. വിവിധ മത-സമുദായിക പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ 'ഗുരുദേവന്റെ വിശ്വമാനവിക ദര്‍ശനത്തിന്റെ പ്രസക്തി 'എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച് നടക്കും. പ്രവാസി എസ് എന്‍ ഡി പി യോഗം യുകെ വൈസ് പ്രസിഡന്റ് ശ്രീകാന്ത് ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കൂടുന്ന സാംസ്‌കാരിക സമ്മേളനത്തിന് പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. കള്‍ച്ചറല്‍ സെക്രട്ടറി ജയപ്രകാശ് ഉള്ളൂര്‍ സ്വാഗതം ആശംസിക്കും. പ്രസിഡന്റ് രജനി ഷിബു ഉദ്ഘാടനം നിര്‍വഹിക്കും. ജനറല്‍ സെക്രട്ടറി സുധാകരന്‍ പാലാ വിഷയാവതരണം നടത്തും. വിവിധ മത പ്രതിനിധികളായി അനസ് സലാം, ടോണി ചെറിയാന്‍, സുരേഷ്‌കുമാര്‍ ഗംഗാധരന്‍ എന്നിവരും പ്രവാസി യോഗത്തെ പ്രതിനിധീകരിച്ചു സംഘടനാ സെക്രട്ടറി ലെനിന്‍ പുനലൂര്‍ എച്ച്ആര്‍ സെക്രട്ടറി അനുമോള്‍ സതീശ് എന്നിവരും സംസാരിക്കും. സമ്മേളന യോഗത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കും. തുടര്‍ന്ന് വെബ്സൈറ്റ് ലോഞ്ച്, സമ്മാനവിതരണം എന്നിവയും നടക്കും. പ്രവാസി എസ് എന്‍ ഡി പി യോഗം യുകെയുടെ ദേവസ്വം സെക്രട്ടറി കൂടിയായ ജയന്തിയാഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ സുനില്‍ കാലടി കൃതജ്ഞത പറയും. സമ്മേളനാനന്തരം വിവിധ നൃത്തനൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ കലാപരിപാടികള്‍ അരങ്ങേറും. പരിപാടിയുടെ വിജയത്തിനായി ഭാരവാഹികളും പ്രവര്‍ത്തകരും ഒരുക്കങ്ങള്‍ നടത്തിവരികയാണെന്ന് ആതിഥേയത്വം വഹിക്കുന്ന നാലാം നമ്പര്‍ യൂണിറ്റായ 'അരുവിപ്പുറം കുടുംബയോഗം' ഭാരവാഹികളും ജയന്തിയാഘോഷ ഭാരവാഹികളും അറിയിച്ചു. എല്ലാ ശ്രീനാരായണീയരെയും കുടുംബസമേതം പങ്കെടുക്കാന്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സ്ഥലത്തിന്റെ വിലാസം Aldersbrook Community Hall, 12 St Gabriel's Close, London E11 3SB

 
Other News in this category

 
 




 
Close Window