Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 13th Oct 2026
 
 
മതം
  Add your Comment comment
ലണ്ടന്‍ ഹാരോയില്‍ കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം
Text By: Appachan Kannanchira

ലണ്ടന്‍: പ്രമുഖ മരിയന്‍ ധ്യാന കേന്ദ്രവും, ആത്മീയ കൃപകള്‍ക്കും, നവീകരണത്തിനും, അനുഗ്രഹീത സന്നിധിയുമായ 'കൃപാസനം മരിയന്‍ സെന്റര്‍' ലണ്ടനില്‍ ത്രിദിന കൃപാസനം ധ്യാനം സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഹാരോയില്‍, ബയറണ്‍ ഹാളില്‍ വെച്ച് ആഗസ്റ്റ് 29,30,31 തീയതികളിലായാണ് കൃപാസനം ഉടമ്പടി ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട് റോമന്‍ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ഗീസ് ചക്കാലക്കല്‍, കൃപാസനം മരിയന്‍ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ.ഡോ ജോസഫ് വലിയവീട്ടില്‍, കദോഷ് മരിയന്‍ മിനിസ്ട്രികളുടെ സ്പിരിച്ച്വല്‍ ഡയറക്ടറും, സെന്റ് ജോര്‍ജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്‌സണ്‍ സെബാസ്റ്റ്യന്‍, കദോഷ് മരിയന്‍ മിനിസ്ട്രീസ് ചെയര്‍മാന്‍ ബ്രദര്‍ തോമസ് ജോര്‍ജ്ജ് എന്നിവരാവും കൃപാസനം ഉടമ്പടി ധ്യാനത്തിന് ലണ്ടനിലെ ഹാരോയില്‍ നേതൃത്വം വഹിക്കുക. രാവിലെ എട്ടുമണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളില്‍ തുടര്‍ന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുര്‍ബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകള്‍ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്. കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങള്‍ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും, തിരുക്കര്‍മ്മങ്ങളിലും പങ്കുചേരുവാനും, കാദോഷ് മരിയന്‍ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂറായി പേരുകള്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. For More Details: 07770 730769, 07459 873176 Bryron Hall, Harrow Leisure Centre, Christchurch Avenue, Harrow, HA3 5BD

 
Other News in this category

 
 




 
Close Window