|
മലയാളി പെന്തക്കോസ്ത് അസോസിയേഷന്‍ യുകെ & യൂറോപ്പിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ ഉണര്‍വ്വിനായി യുകെയുടെ വിവിധ പട്ടണങ്ങളില്‍ വെച്ച് നടത്തപ്പടുന്ന ഏകദിന പ്രാര്‍ത്ഥനാ സംഗമം 2026 നവംബര്‍ 28ന് ശനിയാഴ്ച രാവിലെ 10:00മണി മുതല്‍ ഉച്ചക്ക് 1 :00വരെ ഐപിസി ലണ്ടന്‍ ചര്‍ച്ചിന്റെ ആഭിമുഖത്തില്‍ ഹൗന്‍സ്ലോ പട്ടണത്തില്‍വെച്ചു നടത്തപ്പടുന്നു.
പ്രസ്തുത മീറ്റിംഗ് മലയാളി പെന്തക്കോസ്ത് അസോസിയേഷന്‍ യുകെ & യൂറോപ്പിന്റെ പ്രസിഡണ്ട് പാസ്റ്റര്‍ ജെയിംസ് സാമുവേല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജ്ജ് മീറ്റിംഗുകള്‍ക്കു നേതൃത്വം നല്‍കും. ഏരിയ കോര്‍ഡിനേറ്റര്‍ ഇവാ.സാം തോമസ് മീറ്റിംഗിന്റെ ക്രമീകരണങ്ങള്‍ നിര്‍വ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റര്‍ പി. സി സേവ്യര്‍ (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ജിനു മാത്യു (സെക്രട്ടറി), പാസ്റ്റര്‍ ബിജു ഡാനിയേല്‍ (ജോയന്റ് സെക്രട്ടറി), പാസ്റ്റര്‍ റോജി രാജു (ട്രഷറര്‍) എന്നിവരും പങ്കെടുക്കും. രാജ്യത്തിന്റെ ഉണര്‍വ്വിനും പട്ടണങ്ങളുടെ വിടുതലിനുമായി ക്രമീകരിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
യുകെ യാത്രാ ഗൈഡ്
സ്ഥലത്തിന്റെ വിലാസം
CHURCH OF THE GOOD SHEPHERD, HOUNSLOW, TW4 6HJ, LONDON, UK |