|
ഇന്നലെ ശനിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് തോണ്ടന്‍ ഹീത്തിലെ വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടന്ന ആഘോഷം മാവേലി എഴുന്നള്ളത്തോടെയാണ് ആരംഭിച്ചത്. ഭദ്രദീപം, ജിഎസ്എസ് അവതരിപ്പിച്ച ഓണ വിളംബരം, ഭക്തിഗാനസുധ ലൈവ് ഓര്‍ക്കസ്ട്ര, സംഗീത വിശ്വന്‍ അവതരിപ്പിച്ച ഭരതനാട്യം, ജിഎസ്എസ് വനിതാവേദിയുടെ തിരുവാതിര, ശ്രുതി വിജയന്റെ മോഹിനിയാട്ടം, ദീപാരാധന എന്നിവ അരങ്ങേറി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ (പ്രസാദ ഊട്ട്) നടന്നു.
മോഹന്‍ജി ഫൗണ്ടേഷന്‍ യുകെയുടെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ നൂറുകണക്കിന് മലയാളികള്‍ കുടുംബസമേതം പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികളായ സുരേഷ് ബാബു, അനൂപ് ശശി, രമ രാജന്‍, ശാലിനി രവി എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടി വിജയകരമാക്കിയ എല്ലാ കലാകാരന്മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഭക്തജനങ്ങള്‍ക്കും ക്ഷേത്ര കമ്മിറ്റി നന്ദി അറിയിച്ചു. |