Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 14th Oct 2026
 
 
Teens Corner
  Add your Comment comment
വാറ്റ്‌ഫോര്‍ഡിലെ ഏക ഹിന്ദു ആരാധനാലയമായ വേല്‍മുരുകന്‍ ക്ഷേത്രം കൈവിട്ടു പോകാതിരിക്കാന്‍ പദയാത്ര നടത്തുന്നു
Text By: UK Malayalam Pathram
വാറ്റ്‌ഫോര്‍ഡിലെ ഏക ഹിന്ദു ആരാധനാലയമായ വേല്‍മുരുകന്‍ ക്ഷേത്രം വില്‍ക്കാന്‍ ഹെര്‍ട്ട് ഫോര്‍ഡ്‌ഷെയര്‍ കൗണ്ടി കൗണ്‍സില്‍ തീരുമാനിച്ചിരിക്കെ അതു വാങ്ങാനുള്ള ഫണ്ട് സമാഹാരണത്തിനായി 5K കമ്മ്യൂണിറ്റി ഫണ്ട്‌റെയ്സിംഗ് വാക്ക് സംഘടിപ്പിക്കുന്നു. ഈമാസം 18ന് ഞായറാഴ്ച കാസിയോബറി പാര്‍ക്കില്‍ വെച്ചാണ് ഈ ചാരിറ്റി വാക്ക് നടക്കുന്നത്. രാവിലെ 10:30ന് രജിസ്ട്രേഷനും തുടര്‍ന്ന് 10:45ന് വിവരവിശദീകരണവും നടക്കും. കൃത്യം 11 മണിക്ക് ആരംഭിക്കുന്ന പദയാത്ര 5.08 കിലോമീറ്റര്‍ ദൂരം പിന്നിട്ട് ഉച്ചയ്ക്ക് 1:00 മണിയോടെ ആരംഭിച്ച സ്ഥലത്ത് തന്നെ സമാപിക്കും.

ക്ഷേത്രത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഉദ്ദേശിച്ചുള്ള ഈ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ എല്ലാ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രാദേശിക കൂട്ടായ്മകളും പൊതുജനങ്ങളും പരമാവധി പങ്കാളികളായി ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കണമെന്നും ക്ഷേത്ര ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

വേല്‍മുരുകന്‍ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന സ്ഥലം വില്‍ക്കാന്‍ ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയര്‍ കൗണ്ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. മുന്‍ ലൊക്കേഷനായ ബീച്ച്വുഡ് ഫാമിലി സെന്റര്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വെച്ച വിവരം, വാറ്റ്‌ഫോര്‍ഡ് ഒബ്‌സര്‍വര്‍ പത്രത്തിലൂടെയും ഓണ്‍ലൈന്‍ ബ്രോഷറുകളിലൂടെയുമാണ് ക്ഷേത്ര ഭാരവാഹികള്‍ പോലും അറിയുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി സെന്റ് ആല്‍ബന്‍സ് റോഡിലെ ഈ കെട്ടിടത്തിലാണ് ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്. കെട്ടിടവും അനുബന്ധ സ്ഥലവും പൂര്‍ണ്ണമായി സ്വന്തമാക്കാന്‍ 18 ലക്ഷം പൗണ്ടാണ് (£1.8 million) ആവശ്യമായി വരുന്നത്. നവംബര്‍ മാസത്തിനുള്ളില്‍ സ്ഥലം വാങ്ങാനുള്ള ആദ്യ ഗഡുവായി 9 ലക്ഷം പൗണ്ട് (£900,000 deposit) സമാഹരിക്കേണ്ട വലിയൊരു വെല്ലുവിളിയാണ് നിലവില്‍ ക്ഷേത്ര ഭരണസമിതിക്ക് മുന്നിലുള്ളത്. ഇതിനായി അവര്‍ കമ്മ്യൂണിറ്റി ഫണ്ട്‌റൈസിംഗ് കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window