Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
മതം
  Add your Comment comment
ലിവര്‍പൂള്‍ ഐപിസി ഷാലോം സഭയുടെ ആഭിമുഖ്യത്തില്‍ വേഡ് ആന്‍ഡ് വര്‍ഷിപ്പ് നടത്തുന്നു
Text By: UK Malayalam Pathram
ലിവര്‍പൂള്‍ ഐപിസി ഷാലോം സഭയുടെ ആഭിമുഖ്യത്തില്‍ ഈമാസം 29, 30 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.30ന്, ഞായറാഴ്ച 9.30 മുതല്‍ ഒരു മണി വരെ വേഡ് ആന്‍ഡ് വര്‍ഷിപ്പ് നടത്തുന്നു. സ്റ്റോറിംഗ്ടണ്‍ അവെന്യൂവിലെ സെന്റ്. ജോണ്‍ ബോസ്‌കോ ആര്‍ട്സ് കോളേജിലാണ് വേഡ് ആന്‍ഡ് വര്‍ഷിപ്പ് നടത്തുന്നത്.
ഈ ആത്മീയ സമ്മേളനത്തില്‍, ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയന്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ബേബി അധ്യക്ഷനായിരിക്കും. റീജന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. ഇവാഞ്ചലിസ്റ്റ് സാംസണ്‍ ചെങ്ങന്നൂരിന്റെ നേതൃത്വത്തില്‍ ഷാലോം കൊയര്‍ സംഗീത ശുശ്രൂഷ നിര്‍വഹിക്കുന്നു.


Evg. ജെറി ജോയ്, Evg. ഫിന്നി ജേക്കബ്, ബ്രദര്‍ ജെറിന്‍ ബില്ലി എബ്രഹാം, ബ്രദര്‍. ടോണി സക്കറിയ, ബ്രദര്‍. ഡാന്‍ അശോക് എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഈ സംഗീത സായാഹ്നത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

സ്ഥലത്തിന്റെ വിലാസം

St. John Bosco arts college, storrington avenue, L11 9 DQ
 
Other News in this category

 
 




 
Close Window