Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=109.8539 INR
ukmalayalampathram.com
Wed 22nd Jul 2026
 
 
Teens Corner
  Add your Comment comment
കൊച്ചെത്ത് കുടുംബയോഗം മൂന്നാമത് യൂറോപ്പ് കുടുംബ സംഗമം നടത്തി: വെസ്റ്റണ്‍-സൂപ്പര്‍-മെയര്‍ സ്‌കൗട്ട് ഹട്ട് ഹാളിലെ കൂട്ടായ്മ അവിസ്മരണീയമായി
Text By: UK Malayalam Pathram
കൊച്ചെത്ത് കുടുംബയോഗം മൂന്നാമത് യൂറോപ്പ് കുടുംബ സംഗമം 2026 ജൂണ്‍ 27-ന് വെസ്റ്റണ്‍-സൂപ്പര്‍-മെയര്‍ സ്‌കൗട്ട് ഹട്ട് ഹാളില്‍ രാവിലെ 10.00 മുതല്‍ വൈകിട്ട് 6.00 വരെ ഭംഗിയായി നടന്നു യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു.

പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് ഫാ. സജി എബ്രഹാം കോച്ചേത്ത് ആയിരുന്നു. പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് ഫാ. സജി എബ്രഹാം കോച്ചേത്ത് കുടുംബത്തിന്റെ ചരിത്രം അവതരിപ്പിച്ചു. കുടുംബ പാരമ്പര്യവും മൂല്യങ്ങളും പുതുതലമുറയ്ക്ക് കൈമാറേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം പങ്കുവെച്ചു.

തുടര്‍ന്ന് കുട്ടികള്‍ക്കായി വിവിധ കലാ-കായിക പരിപാടികളും കുടുംബാംഗങ്ങള്‍ക്കായുള്ള വിനോദ-സൗഹൃദ പരിപാടികളും സംഘടിപ്പിച്ചു. ഏറെ ആവേശത്തോടെയും പങ്കാളിത്തത്തോടെയും കുടുംബാംഗങ്ങള്‍ പരിപാടികളില്‍ പങ്കെടുത്തു.

സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങളെയും റനു മാത്യു ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു. സമ്മേളനത്തിന്റെ സമാപനത്തില്‍ ബിജു എബ്രഹാം നന്ദിപ്രസംഗം നടത്തി. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.കുടുംബ ഐക്യവും പാരമ്പര്യവും വിശ്വാസവും ഊട്ടിയുറപ്പിച്ച ഈ മൂന്നാമത് കോച്ചേത്ത് യൂറോപ്പ് കുടുംബ സംഗമം എല്ലാ കുടുംബാംഗങ്ങള്‍ക്കും അവിസ്മരണീയമായ അനുഭവമായി.
 
Other News in this category

 
 




 
Close Window