Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സമാധാന പദ്ധതി തള്ളിക്കളഞ്ഞ് നെതന്യാഹു: പലസ്തീനിലെ ഗസയില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി
Text By: UK Malayalam Pathram

ഹമാസിനെ നിരായുധീകരിക്കുന്നതുവരെ പലസ്തീനിലെ ഗസയില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സമാധാന ബോര്‍ഡിന്റെ 15 ഇന പദ്ധതിനെതന്യാഹു തള്ളിക്കളഞ്ഞു. ഹമാസിന്റെ സാങ്കല്‍പ്പിക നിരായുധീകരണമല്ല ആവശ്യമെന്നും മറിച്ച് യഥാര്‍ഥത്തിലുള്ള നടപടിയാണ് വേണ്ടതെന്നും നെതന്യാഹു വ്യക്തമാക്കി. വിഷയം അമേരിക്കയുമായി ചര്‍ച്ച ചെയ്യുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ കരാര്‍ നിരീക്ഷിക്കുന്ന ട്രംപിന്റെ സമാധാന ദൗത്യസംഘത്തിന്റെ ഗസ്സയിലെ പ്രതിനിധി നിക്കോളായ് മ്ലാഡെനോവ് നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തിങ്കളാഴ്ച മുതല്‍ ഗസ്സയിലെ സൈനിക നീക്കങ്ങള്‍ പരമാവധി കുറച്ചിട്ടുണ്ടെന്ന് നെതന്യാഹു വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window