Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങളില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കാന്‍ തീരുമാനം
Text By: UK Malayalam Pathram
ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് വകുപ്പ് മന്ത്രി എസ് രമേശാണ് ഇക്കാര്യം അറിയിച്ചത്. നിരവധി ക്ഷേത്രങ്ങളിലെ ശ്രീകോവിലിന്റെ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.
ക്ഷേത്രത്തിനുള്ളിലെ ദേവതകളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതിനും സെല്‍ഫി എടുക്കുന്നതിനും റീലുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിഐപികള്‍, പ്രമുഖ വ്യക്തികള്‍, സിനിമാതാരങ്ങള്‍ എന്നിവര്‍ക്കും നിയമം ബാധകമാണ്. ക്ഷേത്രത്തിനുള്ളിലെ സെലിബ്രിറ്റികളുടെ ഫോട്ടോ, വീഡിയോ ചിത്രീകരണങ്ങള്‍ക്കും അനുമതി നല്‍കരുതെന്നും ക്ഷേത്ര അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭക്തര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ക്ഷേത്രങ്ങളുടെ പ്രവേശന കവാടങ്ങളില്‍ പ്രത്യേക സ്റ്റോറേജ് സൗകര്യം ഒരുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ മൊബൈല്‍ ഫോണിനും അഞ്ച് രൂപ വീതം ഏകീകൃത നിരക്ക് ഈടാക്കാം.
 
Other News in this category

 
 




 
Close Window