Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 17th Oct 2026
 
 
Teens Corner
  Add your Comment comment
ഡല്‍ഹി പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്ത അഭിജിത് ദീപ്കെയ്ക്ക് ജാമ്യം
Text By: UK Malayalam Pathram
സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെയ്ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷന്‍ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം നല്‍കി. ഒരു വര്‍ഷത്തേക്ക് സമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത് എന്ന് വ്യവസ്ഥ.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിന് സിജെപി പ്രഖ്യാപിച്ച തിരംഗ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വസതിയില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോഴാണ് ഇന്നലെ അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നീട് ഡല്‍ഹി ഡല്‍ഹി പൊലീസ് ദീപ്കെയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നുച്ചയ്ക്ക് 2:30 ഓടെയാണ് ദീപ്കെയെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷന്‍ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റീവ് മുന്‍പില്‍ ഹാജരാക്കിയത്. കൂടുതല്‍ കസ്റ്റഡിയില്‍ വിടാതെ ദീപ്കെയ്ക്ക് ഉപാധികളോട് ജാമ്യം അനുവദിച്ചു. ഒരു വര്‍ഷത്തേക്ക് സമാധാനം നിലനിര്‍ത്തണമെന്ന് ദീപ്കെയോട് നിര്‍ദേശിച്ചു.
 
Other News in this category

 
 




 
Close Window