Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഇ.ഡി നീക്കം ലജ്ജാകരം; അതിനെ രാഷ്ട്രീപരമായി നേരിടും - പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
Text By: UK Malayalam Pathram
ഏതെങ്കിലും തരത്തില്‍ എന്നെ പഴിചാരുക എന്നത് മാത്രമാണ് ഇഡി ലക്ഷ്യമിടുന്നത്. എന്നാല്‍ അതിന് തക്കതായ ഒന്നും അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ല. ആ സാഹചര്യത്തില്‍, തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനന്മാര്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.

സിപിഐഎം മാന്നാര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍. സിഎംആര്‍എല്‍ കമ്പനിക്ക് നല്‍കിയ സേവനങ്ങള്‍ക്ക് കൃത്യമായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചതും, അതിനുള്ള എല്ലാ നികുതികളും അടച്ചതും. ഇതെല്ലാം വ്യക്തമായ രേഖയിലുള്ള കാര്യങ്ങളാണ്. അതില്‍ പറയുന്ന ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭര്‍ത്താവായിരുന്നിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window