|
കെ.കരുണാകരന്റെ മകളും കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാല്‍ ബിജെപി വിട്ടു. പദവി കിട്ടാത്തതിനാലല്ല രാജിയെന്നും തെറ്റ് തിരുത്തുകയാണെന്നും പത്മജ പറഞ്ഞു. 2024 മാര്‍ച്ചിലാണ് പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
താന്‍ ജനിച്ചു വീണത് കോണ്‍ഗ്രസിലാണെന്നും ബിജെപിയില്‍ ചേര്‍ന്നത് തെറ്റായിപ്പോയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ എടുത്ത തീരുമാനം ഒരുദിവസം കൊണ്ട് ചാടിപ്പിടഞ്ഞെടുത്ത തീരുമാനമായിരുന്നു. മീനിനെ പിടിച്ച് കരയില്‍ ഇട്ടതുപോലെയായിരുന്നു അവിടെ. തിരികെ കോണ്‍ഗ്രസില്‍ ചേരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വുമായി കലഹിച്ചാണ് 2024 മാര്‍ച്ച് 7 ന് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ അര്‍ഹമായ പരിഗണന ലഭിക്കാത്തതിനെ തുടര്‍ന്ന് ദേശീയ സമിതി അംഗമായ ഇവര്‍ രാജിവെക്കുന്നതായി അഭ്യൂഹം പരന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍നിന്ന് പത്മജ വിട്ടുനില്‍ക്കുകയായിരുന്നു. പാര്‍ട്ടിയുടെ പ്രധാന പരിപാടികളിലും പത്മജയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയപ്പോള്‍ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളും അംഗീകാരവും ലഭിച്ചില്ലെന്നാണ് പത്മജയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ?സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ഇവര്‍ ഏതാനും ആഴ്ചകളായി പാര്‍ട്ടിയുമായി ബന്ധപ്പെട്ട ?ഒന്നും തന്റെ പേജുകളില്‍ പങ്കുവെച്ചിരുന്നില്ല. |