|
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതിയിലേക്കുള്ള 'ദില്ലി ചലോ' മാര്‍ച്ച് സംഘര്‍ഷഭരിതം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിനീക്കിയും മുകളില്‍ കയറിയും പ്രതിഷേധിക്കാന്‍ നോക്കിയെങ്കിലും നേതാക്കള്‍ സംയമനം പാലിക്കാന്‍ നിര്‍ദ്ദേശിച്ചു. സുപ്രീം കോടതിക്ക് 200 മീറ്റര്‍ അകലെ, ബാരിക്കേഡുകള്‍ നിരത്തി പൊലീസ് പ്രതിഷേധം തടഞ്ഞതോടെയാണ് രാജ്യ തലസ്ഥാനം വീണ്ടും സംഘര്‍ഷഭരിതമായത്.
ബാരിക്കേഡിന് അടുത്തേക്ക് വന്നവരെ ബലം പ്രയോഗിച്ച് പൊലീസ് തള്ളിമാറ്റി. ഇതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ പലതവണ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരോട് ശാന്തരാകാന്‍ നിര്‍ദ്ദേശിച്ച നേതാക്കള്‍, സംഘര്‍ഷം വേണ്ടെന്ന സന്ദേശവും നല്‍കി. എന്നാല്‍ പലയിടത്തും പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫുട് പാത്തില്‍ നിന്നവരെയടക്കം പൊലീസ് ഒഴിപ്പിക്കാന്‍ നോക്കിയതോടെ സംഘര്‍ഷാവസ്ഥ ശക്തമായിട്ടുണ്ട്. പ്രതിഷേധക്കാരെ വലിച്ചിഴച്ച് കൊണ്ടുപോകാനുള്ള ശ്രമവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. |