Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 27th Sep 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
തുടര്‍ച്ചയായ ഭീകരപ്രവര്‍ത്തനം നടത്തുന്ന രാജ്യം: പാക്കിസ്ഥാന്റെ നടപടികള്‍ ഐക്യരാഷ്ട്രസഭയില്‍ വിശദീകരിച്ച് വിദേശകാര്യ മന്ത്രി
Text By: UK Malayalam Pathram
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ (UNGA) പാകിസ്ഥാനെ അതിരൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. തുടര്‍ച്ചയായ ഭീകരപ്രവര്‍ത്തനം നടത്തുന്ന രാജ്യം എന്നാണ് അദ്ദേഹം പാകിസ്ഥാനെ വിശേഷിപ്പിച്ചത്. ആഗോള സമാധാനത്തിന് ഭീകരവാദം വലിയൊരു ഭീഷണിയാണെന്നും ഭരണകൂടങ്ങളുടെ പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനം അന്താരാഷ്ട്ര ക്രമത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സര്‍ക്കാരുകള്‍ ഉത്തരവാദികളാക്കപ്പെടണമെന്നും ഭീകരവാദത്തോടുള്ള സഹിഷ്ണുതയില്ലായ്മയുടെ സമീപനത്തില്‍ യാതൊരു വിട്ടവീഴ്ചയും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window