Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രാജ്യമാകെ പടരാന്‍ വിജയുടെ നേതൃത്വത്തില്‍ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി അലയന്‍സ്: കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, വിസികെ, എംഡിഎംകെ സഖ്യം
Text By: UK Malayalam Pathram
തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ മുന്നണിക്ക് സെക്യുലര്‍ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി അലയന്‍സ് എന്ന് പേരിട്ടു. പനയൂരിലെ ടിവികെ ആസ്ഥാനത്തായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രി സി ജോസഫ് വിജയുടെ നേതൃത്വത്തിലായിരുന്നു യോഗം. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, വിസികെ, എംഡിഎംകെ എന്നീ പാര്‍ട്ടികള്‍ മുന്നണിയിലുണ്ട്. സഖ്യത്തിന്റെ പേരിലും 'വെട്രി' ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജയ് ആണ് സഖ്യത്തിന്റെ ചെയര്‍മാന്‍. ടിവികെയും കോണ്‍ഗ്രസും അടക്കം അഞ്ച് പാര്‍ട്ടികള്‍ ആണ് സഖ്യത്തില്‍ ഉള്ളത്.

വിജയ്, വിസികെ അധ്യക്ഷന്‍ തോല്‍ തിരുമാവളവന്‍, എംഡിഎംകെ അധ്യക്ഷന്‍ വൈക്കോ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിന്റെ ചിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച നടന്ന യോഗത്തില്‍ കോണ്‍ഗ്രസ്, വിസികെ, എംഡിഎംകെ, മുസ്ലീം ലീഗ് എന്നീ പ്രമുഖ കക്ഷികളുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ മാണിക്കം ടാഗോര്‍, തരംഗൈ കത്ബര്‍ട്ട്, പ്രവീണ്‍ ചക്രവര്‍ത്തി എന്നിവരും വിസികെ നേതാക്കളായ തോല്‍ തിരുമാവളവന്‍, വന്നി അരശ്, രവികുമാര്‍, ചിന്തനൈ ശെല്‍വന്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.
 
Other News in this category

 
 




 
Close Window