Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 14th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
എല്ലാ തെരുവുകളും ജന്തര്‍ മന്തറാകും; നമ്മള്‍ രാജ്യത്തെ യുവാകള്‍ക്കൊപ്പം - നടന്‍ പ്രകാശ് രാജ്
Text By: UK Malayalam Pathram
രാജ്യത്തെ എല്ലാ തെരുവുകളും ജന്തര്‍ മന്തറാകും. നമ്മള്‍ എല്ലാം രാജ്യത്തെ യുവാകള്‍ക്ക് ഒപ്പം. SIR റദ്ദാക്കണം. ഗ്യാനേഷ് കുമാറിന് രാജി വയ്‌ക്കേണ്ടി വരും. വലിയ പ്രക്ഷോഭമുണ്ടാകും. ഇത് തമാശയല്ല. മെലഡി പോലും മോദിയെ രക്ഷിക്കില്ല. - നടന്‍ പ്രകാശ് രാജ്. സിജെപി നേതാക്കള്‍ ജന്തര്‍ മന്തറില്‍ കടന്ന് ഡല്‍ഹിയിലെ സമാധാനം നശിപ്പിച്ചില്ലെന്ന് നടന്‍ പ്രകാശ് രാജ്. 12 കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 5 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഇത് രാജ്യത്തെ ഏറ്റവും വല്യ തമാശയാണ്. ബിജെപി ഗുണ്ടകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുന്നില്ല.

അമിത് ഷാ ലജ്ജിക്കണം. തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദ്യം ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് ഇടയില്‍ വരുന്നത്. കേന്ദ്രം ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. സ്വന്തം കസേര പോകുമെന്ന ഭയമാണ് അമിത് ഷാ ക്കും മോദിക്കും. ജന്തര്‍ മന്തര്‍ ഡല്‍ഹയില്‍ മാത്രമല്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

ലോകം മോദിയെ പരിഹസിക്കുന്നു. എല്ലാ വീടുകളും ജന്തര്‍ മന്തറാകും. 'പ്രിയ മോദി' ലോകം നിങ്ങളെ നോക്കി ചിരിക്കുന്നു. സ്വന്തം സൈന്യത്തെയും പൊലീസിനെയും രാജ്യത്തെ യുവാക്കള്‍ക്കെതിരെ പ്രയോഗിച്ച ഭരണാധികാരിയാണ് മോദിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
 
Other News in this category

 
 




 
Close Window