|
ആര്യാ രാജേന്ദ്രന്‍ തലസ്ഥാനം വിടുന്നു. കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി തേടി മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍. ജില്ലാ നേതൃത്വത്തോടാണ് അനുമതി തേടിയത്. സംസ്ഥാന സെന്റര്‍ തുടര്‍ തീരുമാനം എടുക്കും. താമസവും പ്രവര്‍ത്തന കേന്ദ്രവും കോഴിക്കോട്ടേക്ക് മാറ്റും. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ് ആര്യ. ജില്ല മാറ്റത്തിന് തിരുവനന്തപുരം ജില്ല കമ്മിറ്റി അനുമതി നല്‍കി.
ഇന്നത്തെ ജില്ലാ കമ്മിറ്റിയിലാണ് ആര്യയുടെ ആവശ്യം ചര്‍ച്ചയ്ക്ക് വന്നത്. സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. |