Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Nov 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പ്രധാനമന്ത്രിക്ക് കേരളത്തിന്റെ വികസന ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി മുഖ്യമന്ത്രി വി ഡി സതീശന്‍
Text By: UK Malayalam Pathram
പുതിയ പദ്ധതികളല്ല, കേന്ദ്ര പദ്ധതികളില്‍ കേരളത്തിന് അര്‍ഹമായ വിഹിതമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിലുള്ള 150 മെഗാവാട്ടിന് പുറമെ കേന്ദ്ര വിഹിതത്തില്‍ 500 മെഗാവാട്ട് വൈദ്യുതി കൂടി അധികമായി ആവശ്യപ്പെട്ടു. ജിഡിപി കണക്കെടുപ്പ് പഴയ രീതിയില്‍ തുടരണമെന്നതടക്കം ആവശ്യങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ടു വെച്ചു.

മിഷന്‍ സമുദ്ര'യ്ക്ക് കീഴില്‍ വിഴിഞ്ഞം അനുബന്ധമായ 12 വന്‍കിട പദ്ധതികള്‍ക്കായി 1,03,500 കോടി രൂപയുടെ അനുമതി തേടി. 1,500 കോടി രൂപ ചെലവ് വരുന്ന 10.7 കിലോമീറ്റര്‍ വിഴിഞ്ഞം റെയില്‍ ലിങ്ക് റെയില്‍വേ തന്നെ നിര്‍മ്മിച്ച് നടത്തണമെന്ന് ആവശ്യപ്പെട്ടു. പദ്ധതിക്കായി സംസ്ഥാനം ഇതിനകം 541 കോടി രൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വിഴിഞ്ഞം ഔട്ടര്‍ റിംഗ് റോഡിനും ഫ്രീ ട്രേഡ് സോണിനും പോര്‍ട്ട് ഇക്കണോമിക് റീജിയനും കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടി.
 
Other News in this category

 
 




 
Close Window