Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 03rd Nov 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സത്യം പുറത്ത് വരട്ടെ: പ്രധാനമന്ത്രിയെ ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
Text By: UK Malayalam Pathram
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആരാണ് യഥാര്‍ത്ഥത്തില്‍ ദേശവിരുദ്ധന്‍? വിദേശ ശക്തികളുമായി ബന്ധമുള്ളത് ആര്‍ക്കാണ്?. എന്തും ചര്‍ച്ച ചെയ്യാമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മോഹന്‍ ഭാഗവതിനെ വിധികര്‍ത്താവ് ആക്കിക്കോളു എന്നും അദ്ദേഹം വെല്ലുവിളിച്ചു. രാജ്യത്തെ സമ്പദ് വ്യവസ്ഥയെക്കുറിച്ചും യുഎസ് കരാറിനെ കുറിച്ചും ചര്‍ച്ച ചെയ്യാം.
അദാനി കേസ്, എപ്സ്റ്റീന്‍ വിഷയം എന്നിവ ചര്‍ച്ച ചെയ്യാം. സത്യം പുറത്ത് വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
 
Other News in this category

 
 




 
Close Window