|
ആര്‍ക്കെതിരേയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഫി പറമ്പിലും താനും തമ്മില്‍ സഹോദരസ്നേഹമാണുള്ളതെന്നും ഗുരുശിഷ്യബന്ധമൊന്നുമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. താന്‍ സൈബര്‍ ആക്രമണം നടത്തിയിട്ടില്ല. എന്നാല്‍, നമുക്ക് ഇഷ്ടമുള്ള ആള്‍ക്ക് പ്രതിസന്ധി വരുമ്പോള്‍ അയാളെ പ്രതിരോധിച്ചത് ഇയാളാകും എന്നൊരു തോന്നല്‍ ആര്‍ക്കെങ്കിലുമൊക്കെ ഉണ്ടെങ്കില്‍ അത് തന്റെ പൊതുപ്രവര്‍ത്തന ജീവിതത്തിലെയോ വ്യക്തിജീവിതത്തിലെയോ പോസിറ്റീവ് ആസ്പെക്ട് ആയാണ് കരുതുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരേ സൈബര്‍ ആക്രമണമുണ്ടായെന്നും അതിന് പിന്നില്‍ രാഹുല്‍ ആണെന്നും കഴിഞ്ഞദിവസം കാസര്‍ഗോഡ് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ പരോക്ഷമായി ആരോപിച്ചിരുന്നു. രാഹുലിന്റെ പേര് പറയാതെയായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം. പിന്നാലെയാണ് മറുപടിയുമായി രാഹുല്‍ രംഗത്തെത്തിയത് |