Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രാഹുല്‍ ഗാന്ധിയുടെ അഞ്ച് മണിക്കൂര്‍ പ്രതിഷേധം വിജയിച്ചു: ഇതൊരു ഇതൊരു തുടക്കം മാത്രമാണെന്നു രാഹുല്‍
Text By: UK Malayalam Pathram
ഇതൊരു തുടക്കം മാത്രമാണെന്നും നീതിയിലേക്ക് ഉള്ള ആദ്യ ചുവടു വയ്പ്പാണിതെന്നും രാഹുല്‍ ഗാന്ധി. സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ അഞ്ച് മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരായ പെല്ലറ്റ് ആക്രമണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

യുവാക്കള്‍ക്ക് എതിരെ അന്യായം നടന്നുവെന്ന് വ്യക്തമാണ്. രാജ്യ തലസ്ഥാനത്തെ പ്രധാന പൊലീസ് സ്റ്റേഷനില്‍ പോലും ന്യായം ലഭിച്ചില്ല. തെറ്റായതൊന്നും തങ്ങള്‍ ചെയ്തില്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് രാഹുല്‍ ?ഗാന്ധി പറഞ്ഞു. രാജ്യത്തെ ഒരു വിദ്യാര്‍ഥിക്കും വിദ്യാര്‍ഥിയുടെ മാതാവിനും വേണ്ടിയാണ് തങ്ങള്‍ ഇവിടെ എത്തിയത്. എഫ്‌ഐആര്‍ ഇടാനുള്ള അവസാന അനുമതി നല്‍കിയത് ആഭ്യന്തര സെക്രട്ടറിയും അമിത് ഷായുമാണ്. പാവപ്പെട്ട പൊലീസുകാര്‍ എഫ്‌ഐആര്‍ ഇടണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ മുകളില്‍ നിന്ന് നീതിയെ തടസ്സപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന് രാഹുല്‍ ?ഗാന്ധി ആരോപിച്ചു.
 
Other News in this category

 
 




 
Close Window