Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഉപതിരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികള്‍ കൂടെയില്ല: വിജയ് നേരിടുന്നത് വലിയ വെല്ലുവിളി
Text By: UK Malayalam Pathram
തമിഴ്നാട് ഉപതിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ടിവികെ മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടത് പാര്‍ട്ടികളുടെ തീരുമാനം. രണ്ട് മണ്ഡലങ്ങളിലേക്കാണ് തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മധുരാന്തകത്ത് സിപിഐഎമ്മും ധാരാപുരത്ത് സിപിഐയും മത്സരിക്കും. സ്ഥാനാര്‍ഥികളെ 15ന് പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ടിവികെയുമായി സഖ്യത്തിന് ഇല്ലെന്നും പുറത്ത് നിന്നുള്ള പിന്തുണ മാത്രമെ നല്‍കൂ എന്നും ഇടത് പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല അഞ്ച് വര്‍ഷം ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചെന്നൈ പട്ടണപ്പാക്കത്ത് പുതിയ സെക്രട്ടറിയേറ്റ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധവും ഇടത് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു.
 
Other News in this category

 
 




 
Close Window