Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പൊതുവേദിയില്‍ വച്ച് ബിജെപിയില്‍ നിന്നു രാജി പ്രഖ്യാപിച്ച് നടന്‍ ദേവന്‍: പാര്‍ട്ടിയിലെ പദവിയും ഉപേക്ഷിച്ചു
Text By: UK Malayalam Pathram
നടന്‍ ദേവന്‍ പൊതുവേദിയില്‍ വച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പ്രാഥമിക അംഗത്വവും രാജിവെച്ചു. ബിജെപിയില്‍ നിന്നു വിടുന്നുവെന്ന് പ്രഖ്യാപിച്ചു. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ പരിപാടിയിലാണ് രാജി പ്രഖ്യാപനം. രാജികത്ത് ഉടന്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറും.
2021 മാര്‍ച്ചില്‍ ദേവന്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്നു. 17 വര്‍ഷം മുമ്പ് അദ്ദേഹം രൂപീകരിച്ച കേരള പീപ്പിള്‍സ് പാര്‍ട്ടി (കെപിപി) ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ ലയിപ്പിച്ചാണ് ദേവന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിച്ച 'വിജയയാത്ര'യുടെ സമാപനച്ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ലയനം പ്രഖ്യാപിച്ചത്.
2023 ഡിസംബര്‍ മാസത്തില്‍ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി ദേവനെ നിയമിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് ദേവനെ ഈ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു ഈ തീരുമാനം.
 
Other News in this category

 
 




 
Close Window