Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 13th Nov 2026
 
 
Teens Corner
  Add your Comment comment
മുഖ്യമന്ത്രിയുമായുള്ള പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തു ഇനി സൗഹൃദത്തോടെ മുന്നോട്ടുപോകാനാണ് തീരുമാനം: ജി. സുകുമാരന്‍ നായര്‍
Text By: UK Malayalam Pathram
മന്നം ജയന്തി സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ഷണിച്ചെന്നും ക്ഷണം സ്വീകരിച്ച് പെരുന്നയില്‍ വരാമെന്ന് അദ്ദേഹം സമ്മതിച്ചതായും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്നും അദ്ദേഹത്തില്‍നിന്ന് അനുകൂല മറുപടി ലഭിച്ചെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഇരുവരും പരസ്പരം നടത്തിയ പരാമര്‍ശങ്ങള്‍ മറന്നതായും മുഖ്യമന്ത്രിയുമായുള്ള പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തതായും അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശന്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ ഏത് സാഹചര്യത്തിലായിരുന്നുവെന്ന് വിശദീകരിച്ചു. അത് തങ്ങള്‍ക്ക് ബോധ്യപ്പെട്ടെങ്കിലും വിശദീകരണം ലഭിക്കാന്‍ അല്‍പ്പം വൈകിപ്പോയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുമായി ഇനി സൗഹൃദത്തോടെ മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയും അതിനനുസരിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സതീശനുമായി ഇപ്പോള്‍ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window