Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍
Text By: UK Malayalam Pathram
ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാന്‍ ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍െ ഉടന്‍ തന്നെ സര്‍ക്കാര്‍ നിയോഗിക്കുമെന്നും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം. കേരളത്തില്‍ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെ, സംസ്ഥാനത്ത് പുതിയ മൂന്ന് ജില്ലകള്‍ക്കായുള്ള ആവശ്യത്തിന് കൂടുതല്‍ പ്രതീക്ഷയേറുകയാണ്.

മൂവാറ്റുപുഴക്കാരെ തനിക്ക് വളരെ ഇഷ്ട്ടമാണ്. എന്നാല്‍ മൂവാറ്റുപുഴ ഒരു ജില്ലയാകും എന്ന് പറയുമ്പോള്‍ ചെറിയ വിഷമം ഉണ്ട് കാരണം തന്റെ ജില്ലയില്‍ നിന്ന് മൂവാറ്റുപുഴ വേറിട്ടുപോകും .എന്നാലും ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്നും അക്കാര്യത്തില്‍ ഇത് കൂടി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window