Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് 5 നിയമസഭാ മണ്ഡലങ്ങള്‍: വോട്ടെടുപ്പ് ഒക്ടോബര്‍ 6-ന്
Text By: UK Malayalam Pathram
ഇന്ത്യയില്‍ 5 നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ 5 നിയമസഭാ സീറ്റുകളിലേക്കും അസമിലെ ഒരു ലോക്‌സഭാ സീറ്റിലേക്കും വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് ഒക്ടോബര്‍ 6-ന് നടക്കും.

വോട്ടെണ്ണല്‍ ഒക്ടോബര്‍ 9-ന് നടക്കും. നന്ദിഗ്രാമിലും ഉപതിരഞ്ഞെടുപ്പ് നടക്കും. സുവേന്ദു അധികാരി രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. പുതുച്ചേരിയില്‍ എന്‍. രംഗസ്വാമി രാജിവെച്ച തട്ടഞ്ചാവടി മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കും.

തമിഴ്നാട്ടില്‍ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയില്‍ തട്ടന്‍ചാവടി, പശ്ചിമബംഗാളില്‍ റെജിനഗര്‍, നന്ദിഗ്രാം എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അസമിലെ നഗോണ്‍ പാര്‍ലമെന്റ് മണ്ഡലത്തിലാണ് ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പ്.
 
Other News in this category

 
 




 
Close Window