|
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാന്‍ തീരുമാനം. കോഴിക്കോട് നടക്കുന്ന സിപിഎം വിശാല സമിതി യോഗത്തിലാണ് തീരുമാനം. മൂന്നുപേരെ പുതുതായി ഉള്‍പ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചിരിക്കുന്നത്.
പി ജയരാജന്‍, വി ശിവന്‍കുട്ടി, എം ബി രാജേഷ് എന്നിവരെയാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്. ജോണ്‍ ബ്രിട്ടാസിന് സെക്രട്ടറിയറ്റ് യോഗത്തില്‍ പങ്കെടുക്കാം. കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവെന്ന നിലയിലാണ് സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ ബ്രിട്ടാസിന് അനുമതി നല്‍കിയത്.
തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍ എന്നിവരെ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിനാല്‍ ഇവര്‍ക്ക് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ട്. പി രാജീവിനെ എല്‍എഡിഎഫ് കണ്‍വീനറായും നിയോഗിക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. |