Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഈ റേഞ്ച് റോവര്‍ മന്ത്രിയായപ്പോള്‍ ഉപയോഗിച്ചു തുടങ്ങിയതല്ല; എത്രയോ വര്‍ഷങ്ങളായി ഇടയ്ക്കിടെ ഉപയോഗിക്കുന്നതാണ് - മന്ത്രി കെ.എം. ഷാജി
Text By: UK Malayalam Pathram
നാടിനെ ബാധിക്കുന്ന നിരവധി ഗൗരവമേറിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടായിരിക്കെ മാധ്യമങ്ങള്‍ ഇത്തരം അനാവശ്യ കാര്യങ്ങളുടെ പിന്നാലെ പോകുന്നത് ശരിയല്ലെന്ന് മന്ത്രി കെ.എം. ഷാജി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ആഡംബര റേഞ്ച് റോവര്‍ കാര്‍ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചതിനെ ത്തുടര്‍ന്നുള്ള വിവാദങ്ങളില്‍ രൂക്ഷമായപ്പോഴാണ് പ്രതികരണം. കണ്ണൂര്‍ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ വാഹനമാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നതിനെത്തുടര്‍ന്ന് മന്ത്രി പിന്നീട് ഈ വിവാദ വാഹനം തിരിച്ചു നല്‍കുകയായിരുന്നു.
ഈ 'ഫേമസ്' റേഞ്ച് റോവര്‍ താന്‍ മന്ത്രിയായപ്പോള്‍ ഉപയോഗിച്ചു തുടങ്ങിയതല്ലെന്നും, എത്രയോ വര്‍ഷങ്ങളായി താന്‍ ഇടയ്ക്കിടെ ഉപയോഗിക്കുന്ന വാഹനമാണെന്നും ഷാജി കുറിപ്പില്‍ വിശദീകരിച്ചു. തനിക്ക് നിരവധി നല്ല സൗഹൃദങ്ങളുണ്ടെന്നും അവരില്‍ പലര്‍ക്കും മുന്തിയ വാഹനങ്ങളുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, നടപടിക്രമങ്ങള്‍ പാലിച്ച് സുഹൃത്തുക്കളുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സമൂഹമാധ്യമങ്ങളിലെ സൈബര്‍ പോരാളികള്‍ക്കും വീട്ടിലിരിക്കുന്ന മുന്‍ മന്ത്രിമാര്‍ക്കും തന്റെ സ്ഥിരം വിമര്‍ശകര്‍ക്കും മന്ത്രി കെ.എം. ഷാജി മുന്നറിയിപ്പും നല്‍കി. തങ്ങളെ ഇതുവരെയും പേടിച്ചിട്ടില്ലെന്നും ഇനിയൊട്ടും പേടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.
 
Other News in this category

 
 




 
Close Window