Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 15th Nov 2026
 
 
UK Special
  Add your Comment comment
നാഗാ പൂര്‍വികരുടെ ഭൗതികാവശിഷ്ടങ്ങള്‍ ജന്മനാട്ടിലേക്ക്; 39 പേരുടെ അവശിഷ്ടങ്ങള്‍ കൈമാറി ഓക്‌സ്ഫഡ് മ്യൂസിയം
reporter

ലണ്ടന്‍: ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് ഇന്ത്യയില്‍നിന്ന് കൊണ്ടുപോയ 39 നാഗാ വംശജരുടെ ഭൗതികാവശിഷ്ടങ്ങള്‍ സമുദായ പ്രതിനിധികള്‍ക്ക് കൈമാറി ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ പിറ്റ് റിവേഴ്‌സ് മ്യൂസിയം. ചടങ്ങില്‍ പങ്കെടുക്കാന്‍ നാഗാലാന്‍ഡില്‍നിന്ന് മുപ്പതോളം പ്രതിനിധികള്‍ ബ്രിട്ടനിലെത്തി. ജന്മനാട്ടിലേക്ക് കൊണ്ടുവരുന്ന അവശിഷ്ടങ്ങള്‍ ആദരവോടെ സംസ്‌കരിക്കാനാണ് സമുദായത്തിന്റെ തീരുമാനം. പ്രധാനമായും തലയോട്ടികള്‍ ഉള്‍പ്പെടുന്ന അവശിഷ്ടങ്ങളാണ് തിരികെ നല്‍കിയത്. ഇവയില്‍ ഭൂരിഭാഗവും 1910നും 1940നും ഇടയിലാണ് ഓക്‌സ്ഫഡില്‍ എത്തിയത്. നരവംശശാസ്ത്രജ്ഞര്‍ കൂടിയായിരുന്ന രണ്ട് ബ്രിട്ടീഷ് കൊളോണിയല്‍ ഉദ്യോഗസ്ഥരാണ് ഭൂരിഭാഗവും ശേഖരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കൈമാറ്റത്തെ ചരിത്രപരമായ നിമിഷമെന്ന് മ്യൂസിയം ഡയറക്ടര്‍ ലോറ വാന്‍ ബ്രൂഖോവന്‍ വിശേഷിപ്പിച്ചു. മുന്‍കാലങ്ങളില്‍ മനുഷ്യരുടെ ഭൗതികാവശിഷ്ടങ്ങള്‍ ശേഖരിച്ച രീതികള്‍ ഇന്നത്തെ ധാര്‍മിക മാനദണ്ഡങ്ങളില്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും അവര്‍ വ്യക്തമാക്കി. 2020ല്‍ മനുഷ്യാവശിഷ്ടങ്ങള്‍ പൊതുപ്രദര്‍ശനത്തില്‍നിന്ന് മ്യൂസിയം നീക്കം ചെയ്തിരുന്നു. പൂര്‍വികരുടെ അവശിഷ്ടങ്ങള്‍ വിദേശത്തേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട ചരിത്രപരമായ അനീതികളെക്കുറിച്ച് ഇനിയും ചോദ്യങ്ങള്‍ ശേഷിക്കുന്നുണ്ടെന്ന് നാഗാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തിരികെ ലഭിച്ചവയില്‍ ഒരു ഗോത്രത്തലവന്റെ തലയോട്ടിയും ഉള്‍പ്പെടുന്നതായി നരവംശശാസ്ത്രജ്ഞ ഡോളി കിക്കോണ്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window