Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 15th Nov 2026
 
 
UK Special
  Add your Comment comment
പൊലീസ് കസ്റ്റഡിയിലെ 85,000 പൗണ്ടിലധികം മോഷ്ടിച്ചു; മുന്‍ ഡിറ്റക്ടീവിന് നാലുവര്‍ഷവും രണ്ടുമാസവും തടവ്
reporter

ലണ്ടന്‍: കേസുകളില്‍ തെളിവായി പൊലീസ് സൂക്ഷിച്ചിരുന്ന 85,000 പൗണ്ടിലധികം മോഷ്ടിച്ച മുന്‍ ബ്രിട്ടീഷ് ഡിറ്റക്ടീവ് മിഷേല്‍ കിര്‍സ്റ്റി റീസണിന് നാലുവര്‍ഷവും രണ്ടുമാസവും തടവുശിക്ഷ. മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക വിഭാഗത്തില്‍ എവിഡന്‍സ് ഓഫീസറായി പ്രവര്‍ത്തിക്കുമ്പോഴാണ് ഇവര്‍ പണം കൈക്കലാക്കിയത്. ലക്ഷക്കണക്കിന് പൗണ്ട് സൂക്ഷിച്ചിരുന്ന സുരക്ഷാ അറയിലേക്ക് പ്രവേശനാനുമതിയുള്ള ചുരുക്കം ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു മിഷേല്‍. ആദ്യം 15,000 പൗണ്ടാണ് മോഷ്ടിച്ചത്. പണത്തിന്റെ കുറവ് കണ്ടെത്തിയില്ലെന്ന് മനസ്സിലാക്കിയതോടെ വീണ്ടും പണം എടുത്തുതുടങ്ങി. ഏകദേശം നാലുവര്‍ഷം നീണ്ട മോഷണം 2025 ഡിസംബറില്‍ സേനയില്‍നിന്ന് വിരമിക്കുന്നതുവരെ തുടര്‍ന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇവര്‍ വിരമിച്ചശേഷം ഒരു കോടതി നടപടിക്കായി തെളിവുകള്‍ പരിശോധിക്കുന്നതിനിടെയാണ് പണത്തിന്റെ കുറവ് കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഡെര്‍ബിയിലെ സെന്റ് മേരീസ് വാര്‍ഫ് പൊലീസ് സ്റ്റേഷനില്‍നിന്ന് പണം മോഷ്ടിച്ചതായി മിഷേല്‍ സമ്മതിച്ചു. മോഷണവും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതുമായ കുറ്റങ്ങള്‍ കോടതിയിലും ഇവര്‍ അംഗീകരിച്ചു. വ്യക്തിപരമായ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് പണം എടുത്തതെന്നായിരുന്നു ആദ്യ വിശദീകരണം. എന്നാല്‍ കാര്‍ വാങ്ങുന്നതിനും അവധിക്കാല യാത്രയ്ക്കും മോഷ്ടിച്ച തുക വിനിയോഗിച്ചതായി പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി.

 
Other News in this category

 
 




 
Close Window