Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Nov 2026
 
 
UK Special
  Add your Comment comment
അപ്രതീക്ഷിത ചെലവുകളില്‍ വലഞ്ഞ് ബ്രിട്ടനിലെ 71 ശതമാനം പേര്‍; ശരാശരി ബാധ്യത 535 പൗണ്ട്
reporter

ലണ്ടന്‍: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബ്രിട്ടനിലെ 71 ശതമാനം ആളുകള്‍ക്കും അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകള്‍ നേരിടേണ്ടിവന്നതായി സാന്റാന്‍ഡര്‍ ബാങ്കിന്റെ സര്‍വേ. ഇത്തരം ചെലവുകള്‍ക്കായി ഒരാള്‍ക്ക് ശരാശരി 535 പൗണ്ട്, ഏകദേശം 64,000 രൂപ, ചെലവഴിക്കേണ്ടിവന്നതായാണ് കണ്ടെത്തല്‍.

അപ്രതീക്ഷിത ചെലവുകള്‍ നേരിട്ടവരില്‍ മൂന്നിലൊരാള്‍ സാമ്പത്തിക സഹായത്തിനായി സുഹൃത്തുക്കളെയും ബന്ധുക്കളെയും ആശ്രയിച്ചു. സമാനമായ അനുപാതത്തിലുള്ളവര്‍ വായ്പയോ ക്രെഡിറ്റ് സൗകര്യങ്ങളോ ഉപയോഗിച്ചാണ് പണം കണ്ടെത്തിയത്. പകുതിയോളം പേര്‍ക്ക് പണത്തിന്റെ അഭാവം മൂലം ചെലവ് ആവശ്യമായ പ്രശ്നങ്ങള്‍ പരിഹരിക്കാനാകാതെ മുന്നോട്ടുപോകേണ്ടിവന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 40 ശതമാനത്തിലധികം പേര്‍ അടിയന്തര സാമ്പത്തിക ബാധ്യതകള്‍ നേരിടാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി. അപ്രതീക്ഷിത ബില്ലുകളെക്കുറിച്ചുള്ള ആശങ്ക ഉറക്കമില്ലായ്മ, തലവേദന, മാനസിക സമ്മര്‍ദം എന്നിവയ്ക്കും കാരണമാകുന്നുണ്ടെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി. ചെറിയ തുകയാണെങ്കിലും പതിവായി സമ്പാദ്യമായി മാറ്റിവയ്ക്കുന്നത് അടിയന്തര സാഹചര്യങ്ങളില്‍ സഹായകരമാകുമെന്ന് സാന്റാന്‍ഡറിന്റെ സേവിങ്സ് വിഭാഗം മേധാവി ജോവോ സോറസ് പറഞ്ഞു.

 
Other News in this category

 
 




 
Close Window