Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Nov 2026
 
 
UK Special
  Add your Comment comment
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി; ഇംഗ്ലണ്ടിലെ സീനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് മാറ്റിവച്ചു
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളിലെ സീനിയര്‍ ഡോക്ടര്‍മാര്‍ നവംബര്‍ 25, 26 തീയതികളില്‍ നടത്താനിരുന്ന 48 മണിക്കൂര്‍ പണിമുടക്ക് താല്‍ക്കാലികമായി മാറ്റിവച്ചു. ശമ്പളവും ജോലി സാഹചര്യങ്ങളും സംബന്ധിച്ച പരാതികളില്‍ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം.

സര്‍ക്കാരുമായി ഏകദേശം 18 മാസമായി നടത്തിയ ചര്‍ച്ചകളില്‍ പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) സമരം പ്രഖ്യാപിച്ചത്. പണിമുടക്ക് നടന്നിരുന്നെങ്കില്‍ അടിയന്തര ചികിത്സകള്‍ മാത്രമായിരിക്കും ലഭ്യമാകുക. ഇതോടെ പതിവ് ചികിത്സകളും മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും തടസ്സപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നു. 2009-10 കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ പണപ്പെരുപ്പം കണക്കിലെടുത്തുള്ള ഡോക്ടര്‍മാരുടെ ശമ്പളമൂല്യത്തില്‍ ഏകദേശം 25 ശതമാനം ഇടിവുണ്ടായെന്നാണ് ബിഎംഎയുടെ വാദം. ശമ്പളവര്‍ധനയ്‌ക്കൊപ്പം ജോലി സമയം 10 ശതമാനം കുറയ്ക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്.

2026-27 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 3.5 ശതമാനം ശമ്പളവര്‍ധന അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനുപുറമെ വര്‍ധന നല്‍കാനാകില്ലെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. ശമ്പളം, ജോലി സാഹചര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അടുത്തയാഴ്ച ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കും. ചര്‍ച്ചയ്ക്കുള്ള അവസരത്തെ ബിഎംഎ സ്വാഗതം ചെയ്തു. അതേസമയം, ഡോക്ടര്‍മാരുടെ ആവശ്യങ്ങളില്‍ സ്വീകാര്യമായ ധാരണയിലെത്താനായില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window