Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
മതം
  Add your Comment comment
യുകെകെസിഎ നോര്‍ത്ത് ഈസ്റ്റ് ക്നാനായ സംഗമം ശനിയാഴ്ച
reporter
യുകെകെസിഎ നോര്‍ത്ത് ഈസ്റ്റ് ക്നാനായ സംഗമം ശനിയാഴ്ച ന്യൂകാസിലില്‍ നടക്കും. ഷെഫീല്‍ഡ്, യോര്‍ക്ഷെയര്‍ , ലീഡ്സ്, മിഡില്‍സ് ബ്രോ, ന്യൂകാസില്‍ , ഹംബര്‍സൈഡ് എന്നീ ആറു യൂണിറ്റുകള്‍ ചേരുന്നതാണ് നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ .

ശനിയാഴ്ച രാവിലെ പത്തിന് പതാക ഉയര്‍ത്തലോടു കൂടി സംഗമത്തിന് തുടക്കമാവും. തുടര്‍ന്ന് ഫാ സജി തോട്ടത്തിലിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ. ശേഷം കുടുംബസല്ലാപവും പരിചയം പുതുക്കലും. ഉച്ചകഴിഞ്ഞു മൂന്നിന് പൊതുസമ്മേളനവും കലാപരിപാടികളും. ന്യൂകാസില്‍ യൂണിറ്റാണ് ഇത്തവണ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജിജോ കണ്ണച്ചാംപറമ്പില്‍ , സുനില്‍ ചേലക്കല്‍ , കുഞ്ഞുമോന്‍ മുണ്ടയ്ക്ക പറമ്പില്‍ , സിറിള്‍ തടത്തില്‍ എന്നിവരുമായി ബന്ധപ്പെടണം.
 
Other News in this category

 
 




 
Close Window