Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
മതം
  Add your Comment comment
ഈസ്റ്റ് ആംഗ്ലിയന്‍, സതാംപ്ടണ്‍ രൂപതകള്‍ സന്ദര്‍ശിച്ച് നിയുക്ത സീറോ മലബാര്‍ മെത്രാന്‍
reporter

ലണ്ടന്‍: ബ്രിട്ടനിലെ സിറോ മലബാര്‍ മെത്രാനായി ചുമതലയേല്‍ക്കും മുന്‍പ് മറ്റു രൂപതകള്‍ സന്ദര്‍ശിച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഈസ്റ്റ് ആംഗ്ലീയ, സതാംപ്ടണ്‍ രൂപതകളിലും ഇംഗ്ലണ്ടിന്റെ നസ്രത്ത് എന്നറിയപ്പെടുന്ന വാത്സിംഹാം തീര്‍ത്ഥാടന കേന്ദ്രത്തിലുമാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. വ്യാഴാഴ്ച നോര്‍വിച്ചിലെത്തിയ നിയുക്ത മെത്രാനെ റവ. ഫാ. ഫിലിപ്പ് പന്തമാക്കന്‍, റവ. ഫാ. ടെറിന്‍ മുല്ലക്കര എന്നിവര്‍ സ്വീകരിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിച്ച അദ്ദേഹം ഈസ്റ്റ് ആംഗ്ലിയ ബിഷപ്പ് അലന്‍ ഹോപ്‌സുമായി കൂടിക്കാഴ്ച നടത്തി. ഉച്ചതിരിഞ്ഞ് വാത്സിംഹാം തീര്‍ത്ഥാടന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി കേംബ്രിഡ്ജില്‍ വൈകിട്ട് അര്‍പ്പിച്ച ദിവ്യബലിയ്ക്കുശേഷം പീറ്റര്‍ബറോ, പാപ്പ് വര്‍ത്ത്, ഹണ്ണിംഗ്ടണ്‍, കേംബ്രിഡ്ജ്, കിംഗ്‌സിലിന്‍ എന്നിവിടങ്ങളിലെ വിശ്വാസികളെയും അദ്ദേഹം കണ്ടു. മാഞ്ചസ്റ്ററില്‍ നടക്കുന്ന ക്‌നാനായ തിരുനാളിലും കണ്‍വെന്‍ഷനിലും സാല്‍ഫോര്‍ഡ് രൂപതയുടെ ചാപ്ലയന്‍സിയിലും അദ്ദേഹം പങ്കെടുക്കും. 

ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 18നാണ് അദ്ദേഹം യുകെയിലെത്തിയത്. മെത്രാഭിഷേകത്തിന് വേദിയാകുന്ന പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തിലും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് പാറയടിയും ജോ കണ്‍വീനര്‍ ഫാ. മാത്യു ചൂരപൊയ്കയിലും അറിയിച്ചു.

 
Other News in this category

 
 




 
Close Window