Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
നിയുക്ത മെത്രാന്‍ മാര്‍ ഡോ. ജോസഫ് സ്രാമ്പിക്കല്‍ ഇന്ന് അഭിഷിക്തനാകും
reporter

ലണ്ടന്‍: സീറോ മലബാര്‍ സഭയുടെ ബ്രിട്ടനിലെ പ്രസ്റ്റണ്‍ ആസ്ഥാനമായുള്ള പുതിയ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ഡോ. ജോസഫ് സ്രാമ്പിക്കല്‍ ഇന്ന് അഭിഷിക്തനാകും. പ്രസ്റ്റണിലെ നോര്‍ത്ത് എന്‍ഡ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഉച്ചയ്ക്ക് 1.30ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് മെത്രാഭിഷേക ചടങ്ങുകള്‍. ആതിഥേയ രൂപതയായ ലങ്കാസ്റ്ററിലെ ബിഷപ് റവ. ഡോ. മൈക്കിള്‍ കാംബെലും മാര്‍ സ്രാമ്പിക്കലിന്റെ മാതൃരൂപതയായ പാലായുടെ ബിഷപ് മാര്‍ ഡോ. ജോസഫ് കല്ലറങ്ങാട്ടും സഹകാര്‍മികരാകും. കേരളത്തിലെയും ബ്രിട്ടണിലെയും നിരവധി സഭാപിതാക്കന്മാരും വൈദികരും പതിനായിരക്കണക്കിന് വിശ്വാസികളും ഭക്തിനിര്‍ഭരമായ ചരിത്രനിമിഷത്തിന് സാക്ഷികളാകാകും. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും കേരളത്തില്‍നിന്നും നിരവധി പേര്‍ ചടങ്ങിനെത്തും.

ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം, കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, അമേരിക്കയിലെ ഷിക്കാഗോ രൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഉജ്ജൈന്‍ രൂപതാ ബിഷപും സഭയുടെ പ്രവാസികാര്യ കമ്മിഷന്‍ ചെയര്‍മാനുമായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്തന്‍ ആര്‍ച്ച്ബിഷപ് മാത്യൂസ് മാര്‍ തിമോത്തിയോസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ബ്രിട്ടനിലെ വിവിധ ലത്തീന്‍ രൂപതാധ്യക്ഷന്മാരും ഈ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷികളും സഹകാര്‍മികരുമാകും.

സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് ഫാ. ഡാനിയേല്‍ കുളങ്ങര, ഫാ. തോമസ് മടുക്കമൂട്ടില്‍ എന്നിവര്‍ തിരുകര്‍മ്മങ്ങളില്‍ സംബന്ധിക്കും. ബ്രിട്ടനിലെ അപ്പോസ്‌തോലിക് നുണ്‍ഷ്യോ റവ.ഡോ. അന്റോണിയോ മെന്നീനിയുടെ പ്രത്യേക പ്രതിനിധികളായി മോണ്‍. മാറ്റിഡി മോറി, മോണ്‍. വിന്‍സന്റ് ബ്രാഡി, ഫാ. മാത്യു കമ്മിംങ്, തുടങ്ങിയവരും പ്രസ്റ്റണ്‍ സിറ്റി കൌണ്‍സില്‍ മേയര്‍ ജോണ്‍ കോളിന്‍സും ചടങ്ങിനെത്തും.

ചടങ്ങില്‍ പങ്കെടുക്കാന്‍ നിയുക്ത മെത്രാന്റെ അമ്മയും സഹാേദരങ്ങളും ലണ്ടനിലെത്തി. അഭിവന്ദ്യ പിതാവിന്റെ മാതാവ് ഏലിക്കുട്ടി മാത്യു സ്രാമ്പിക്കല്‍, സഹോദരങ്ങളായ ജിപ്സണ്‍ മാത്യു, അഡ്വ . മാത്യു സ്രാമ്പിക്കല്‍, ഷാജി മാത്യു സ്രാമ്പിക്കല്‍, ഭാര്യ ബിജി, മക്കളായ മിന്റ്‌റു, മിലന്‍, ബിജു മാത്യു സ്രാമ്പിക്കല്‍ എന്നിവരാണ് ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. പ്രസ്റ്റണില്‍ നടക്കുന്ന തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത ശേഷം പന്ത്രണ്ടിന് നാട്ടിലേക്ക് മടങ്ങും.

 
Other News in this category

 
 




 
Close Window