Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
മതം
  Add your Comment comment
ഡ്രോപ്‌സ് ഓഫ് മേഴ്‌സി ' ഡിസംമ്പര്‍ 3 ന് ശനിയാഴ്ച മാഞ്ചസ്റ്ററില്‍
ബാബു ജോസഫ്
വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവില്‍ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകര്‍ന്നുനല്‍കുകവഴി യൂറോപ്പിന്റെ നവസുവിശേഷവത്കരണരംഗത്ത് മാര്‍ഗദീപമായി നിലകൊള്ളുന്ന റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യു കെ ടീം നയിക്കുന്ന 'ഡ്രോപ്‌സ് ഓഫ് മേഴ്‌സി ' ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംമ്പര്‍ 3 ന് ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കും.

സാല്‍ഫോഡ് രൂപതാ ബിഷപ്പ് ജോണ്‍ അര്‍നോള്‍ഡ് കണ്‍വെന്‍ഷനില്‍ പ്രത്യേക ശുശ്രൂഷകള്‍ നയിക്കും. പതിമൂന്ന് വയസ്സുമുതലുള്ള ആര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന ധ്യാനം രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ശുശ്രൂഷയിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു...

അഡ്രസ്സ്.

SS PETER &PAUL

PARK ROAD

PENDLETON

M6 8 JR

കൂടൂതല്‍ വിവരങ്ങള്‍ക്ക് ;

ഫാ.ടോണി. 07800639296

ജിതിന്‍ സാജു . 07711262496.
 
Other News in this category

 
 




 
Close Window