Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
മതം
  Add your Comment comment
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം നല്കും
അലക്സ് വര്‍ഗീസ്
മാഞ്ചസ്റ്റര്‍ സെന്റ്.ജോസഫ് ദേവാലയത്തില്‍ എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തി വരുന്ന നൈറ്റ് വിജില്‍ നാളെ വെള്ളിയാഴ്ച രാത്രി 9 മുതല്‍ ശിയാഴ്ച പുലര്‍ച്ചെ 2 മണി വരെ നടക്കും. രാത്രി 8 മണി മുതല്‍ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന മലയാളം നൈറ്റ് വിജിലിന് ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിനും, ജീസസ് യൂത്ത് കോഡിനേറ്ററുമായ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം നല്കും. ആരാധനാക്രമത്തില്‍ റോമില്‍ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുള്ള ലോനപ്പനച്ചന്‍ ധ്യാനഗുരുവും, വലിയ ബൈബിള്‍ പണ്ഡിതനും കൂടിയാണ്.
ജപമാലയോടു കൂടി ആരംഭിക്കുന്ന നൈറ്റ് വിജിലില്‍ ആഘോഷമായ വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരീക ശുദ്ധി പകരുന്ന ആരാധന തുടങ്ങിയവയാണ് പ്രധാന ശുശ്രൂഷകള്‍. രക്ഷകനായ യേശു നാഥന്റെ തിരുപ്പിറവിക്കായി ഒരുങ്ങുന്ന ഈ കാലത്ത് പ്രത്യേകമായി ഒരുക്കത്തോടെ, പുത്തന്‍ പ്രാര്‍ത്ഥനാ ജീവിതത്തിലേക്ക് പ്രവേശിക്കുവാനും, അതുവഴി ജീവിത നവീകരണത്തിലേക്കും, അനുഗ്രഹങ്ങള്‍ നേടുവാനുമായി ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ജീസസ് യൂത്ത് ടീമംഗങ്ങള്‍ ഏവരേയും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോബി വര്‍ഗീസ് -07825871317
ജയ്‌സണ്‍ മേച്ചേരില്‍ 07915652674

ദേവാലയത്തിന്റെ വിലാസം
ST. JOSEPH' S CHURCH,
PORTLAND CRESENT,
LONGSIGHT,
M I3 OBU .
 
Other News in this category

 
 




 
Close Window