Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
മതം
  Add your Comment comment
ആദ്യ മരിയന്‍ ദിനത്തോടൊപ്പം വി.ചാവറ പിതാവിന്റെ തിരുനാളും കൊണ്ടാടുന്നു
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ ( ബുധനാഴ്ച) പുതുവത്സരത്തിലെ ആദ്യത്തെ മരിയന്‍ ദിനത്തോടൊപ്പം വി.ചാവറ പിതാവിന്റെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.
നിര്‍ദ്ദനരുടെയും നിരാലംബരുടെയും ഉന്നമനത്തിനായി ജീവിതം ഒഴിഞ്ഞുവച്ച്‌ ഈശോയുടെ സുവിശേഷമായി പൗരോഹിത്യ ജീവിതത്തിലൂടെ തന്റെ നാഥന്റെ മാര്‍ഗ്ഗം ലോകത്തിന് സാക്ഷ്യമായി പകര്‍ന്നു തന്ന വി. ചാവറ പിതാവിന്റെ മാദ്ധ്യസ്ഥവും അനുഗ്രഹവും പ്രാപിക്കുന്നതിന് ഈ അവസരം ഉപയോഗപ്പെടുത്താം.
വൈകിട്ട് 5.30ന് കുമ്പസാരം, 6:30ന് ജപമാല, 7ന് ആഘോഷമായ മലയാളം
കുര്‍ബാന, 8 ന് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, 8:20ന് എണ്ണനേര്‍ച്ച, 8:30ന് തിരുവചന പ്രഘോഷണം, 8.45ന് പരി.പരമ ദിവകാരുണ്യ നാഥനെ തൊട്ട് ആരാധിക്കുവാനുള്ള അവസരം
ഈ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു

പള്ളിയുടെ വിലാസം:-
Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU
കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ ഡേ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
www.marianday.net.
Facebook :-marianday facebook
 
Other News in this category

 
 




 
Close Window