Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച; ഫാ.ടോമിന്റെ മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍
അലക്സ് വര്‍ഗീസ്
മാഞ്ചസ്റ്ററില്‍ എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തുന്ന നൈറ്റ് വിജിലിന് ഫാ.തോമസ് തൈക്കൂട്ടത്തില്‍, ബ്രദര്‍ ചെറിയാന്‍ കവലക്കല്‍ എന്നിവര്‍ നേതൃത്വം നല്കും. രാത്രി 9 മുതല്‍ വെളപ്പിന് 2 വരെയാണ് നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഇപ്രാവശ്യത്തെ നൈറ്റ് വിജിലിന് സംഘാടകരായ ജീസസ് യൂത്തിന്റെ കുടുംബാംഗങ്ങള്‍ ഒന്നാകെ ഉപവസിച്ച് പ്രാര്‍ത്ഥിച്ച് ഒരുക്കത്തോടെയാണ് എത്തുന്നത്. യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഫാ.ടോം ഉഴുവനാലിന്റെ മോചനത്തിനായാണ് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുക.
നൈറ്റ് വിജില്‍ ശുശ്രൂഷകളില്‍ കുടുംബമൊന്നിച്ച് പങ്ക് ചേര്‍ന്ന് ഫാ.ടോമിന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കുവാനും, അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും എല്ലാവരേയും ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമംഗങ്ങള്‍ ക്ഷണിച്ചു.
 
Other News in this category

 
 




 
Close Window