Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
വാല്‍തംസ്‌റ്റോയില്‍ മരിയന്‍ ദിനത്തോടൊപ്പം വി.സെബസ്ത്യാനോസ് പുണ്യവാളന്റെ തിരുനാളും എണ്ണ നേര്‍ച്ചയും
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിനത്തോടൊപ്പം വി.സെബസ്ത്യാനോസ് പുണ്യവാളന്റെ തിരുനാളും എണ്ണ നേര്‍ച്ചയും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.
ഈശോയിലുള്ള അചഞ്ചലമായവിശ്വാസത്തെ പ്രതി അമ്പുകളാല്‍ ജീവന്‍ വെടിഞ്ഞ് തിരുസ്സഭയിലെ വിശുദ്ധരുടെ ഗണത്തില്‍ വിരാചിക്കുന്ന വി.സെബസത്യാനോസ് വിശ്വാസ പാരമ്പര്യത്തിന്റെ മറക്കാനാവാത്ത സാക്ഷ്യമാണ്.
വിശുദ്ധന്റെ മധ്യസ്ഥം തേടുന്നതിനും മാറാ തീരാരോഗങ്ങളൂടെയും പകര്‍ച്ചവ്യാധികളുടെയും ഉന്മൂലനത്തിനായി ദൈവസന്നിതിയില്‍ മാധ്യസ്ഥം വഹിക്കുന്ന വി.സെബസ്ത്യാനോസിനോട് പ്രാര്‍ത്ഥിച്ച് അനുഗ്രഹം തേടുന്നതിനും ഈ മരിയന്‍ ദിനത്തില്‍ പരി. അമ്മയുടെ കൂടെ ഈശോയിലേക്ക് കരം പിടിച് നടക്കുന്നതിനുള്ള അവസരം വിനിയോഗിക്കാം.

വൈകിട്ട് 5.30ന് കുമ്പസാരം, 6:30ന് ജപമാല, 7ന് ആഘോഷമായ മലയാളം കുര്‍ബാന, 8 ന് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, 8:20ന് എണ്ണനേര്‍ച്ച, 8:30ന് തിരുവചന പ്രഘോഷണം, 8.45ന് പരി.പരമ ദിവകാരുണ്യ നാഥനെ തൊട്ട് ആരാധിക്കുവാനുള്ള അവസരം
| തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.

പള്ളിയുടെ വിലാസം:-
Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU
കുറിപ്പ് :- വി.സെബസ്ത്യാനോസിന്റെ മാധ്യസ്ഥം തേടി അമ്പ് എഴുന്നള്ളിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ ഡേ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
www.marianday.net.
Facebook :-marianday facebook
 
Other News in this category

 
 




 
Close Window