Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.4702 INR  1 EURO=109.9747 INR
ukmalayalampathram.com
Wed 22nd Apr 2026
 
 
മതം
  Add your Comment comment
വാല്‍തംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ദിന ശുശ്രൂഷകള്‍
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ (ബുധനാഴ്ച) മരിയന്‍ദിന ശുശ്രൂഷകളും എണ്ണ നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ് . ഈശോയുടെ പീഡാസഹങ്ങളെപ്പറ്റി കൂടുതല്‍ ആഴത്തില്‍ ധ്യാനിച്ച്‌ ഈ നോമ്പ് കാലം ഫലദായകമാക്കുവാന്‍ പരി. അമ്മയുടെ മാധ്യസ്ഥം പ്രത്യേകമായി തേടാം.

വൈകിട്ട് 5.30ന് കുമ്പസാരം, 6:30ന് ജപമാല, 7.00 ന് ആഘോഷമായ വി.കുര്‍ബ്ബാന തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, 8:20ന് എണ്ണനേര്‍ച്ച, 8:30ന് തിരുവചന പ്രഘോഷണം, 8.45ന് പരി.പരമ ദിവകാരുണ്യ നാഥനെ തൊട്ട് ആരാധിക്കുവാനുള്ള അവസരം.
പള്ളിയുടെ വിലാസം:
Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU


ഈ തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങല്‍ പ്രാപിക്കുന്നതിനായി ഈ മരിയര്‍ ദിന ശുശ്രൂഷകളിലേക്ക്
ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.
കൂടുതല്‍ വിവരങ്ങല്‍ക്ക് മരിയന്‍ ഡേ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
www.marianday.net., Facebook :-marianday facebook
 
Other News in this category

 
 




 
Close Window