|
മാന്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം നിരസിച്ച് ഈജിപ്ഷ്യന്‍ ഗോളി മുഹമ്മദ് എല്‍ ഷെനാവി. ബഡൈ്വസര്‍ എന്ന ബിയര്‍ കമ്പനി നല്‍കിയ കളിയിലെ കേമനുള്ള പുരസ്‌ക്കാരമാണ് എല്‍ ഷെനാവി നിരസിച്ചത്. ലോകോത്തര സ്‌ട്രൈക്കര്‍മാരായ ലൂയിസ് സുവാരസ്, എഡിസണ്‍ കവാനി എന്നീ മുന്നേറ്റ നിരയുടെ ഗോള്‍ ശ്രമങ്ങള്‍ക്ക് മത്സരത്തിലുടനീളം തടയിട്ട താരം ഗോള്‍ പോസ്റ്റിന് കീഴില്‍ അത്യുഗ്രന്‍ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.
ഇസ്ലാമിക വിശ്വാസം പിന്തുടരുന്നതിനാലാണ് എല്‍ ഷെനാവി മാന്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം തള്ളിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വാ ജയിച്ചത്. 90ാം മിനിറ്റിലായിരുന്നു ഉറുഗ്വായുടെ വിജയഗോള്‍. ലൂയി സുവാരസും എഡിസന്‍ കവാനിയും ഉള്‍പ്പെട്ട സൂപ്പര്‍താര നിരയെ 88 മിനിറ്റോളം പിടിച്ചുകെട്ടിയിട്ട ഈജിപ്തിന് അവസാന നിമിഷത്തെ ഒരശ്രദ്ധകൊണ്ട് നഷ്ടമായത് അര്‍ഹിച്ച സമനിലയായിരുന്നു.
ഈജിപ്ത് ബോക്‌സിന് വലതുവശത്ത് യുറഗ്വായ്ക്ക് ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. കാര്‍ലോസ് സാഞ്ചസ് ഉയര്‍ത്തിവിട്ട പന്തില്‍ ഹോസെ ജിമെനെസിന്റെ ഹെഡര്‍ എല്‍ ഷെനാവിയെ കീഴടക്കുകയായിരുന്നു. |