|
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്‌സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് സംസ്ഥാന വ്യവസായ വകുപ്പ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി ആനന്ദ് ഗീതെക്കാണ് കത്തയച്ചത്.
കഴിഞ്ഞ 5 വര്‍ഷമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എച്ച്എന്‍എല്‍. എന്നാല്‍ നാളിതുവരെയും കേന്ദ്ര സര്‍ക്കാരില്‍ നിന്നോ മാതൃസ്ഥാപനമായ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷനില്‍ നിന്നോ യാതൊരു സഹായവും ലഭിച്ചിട്ടില്ല.
മറിച്ച് കേരളം നഷ്ടം സഹിച്ചും ആവശ്യമായ അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഈ സ്ഥാപനത്തിന് നല്‍കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയും, ഉദാരസ്വകാര്യവത്ക്കരണ നയവുമാണ് അവയെ നഷ്ടത്തിലേക്ക് തള്ളി വിട്ടത്.
കേരള മുഖ്യമന്ത്രി ഈ വിഷയം ഉന്നയിച്ച് നിരവധി തവണ കേന്ദ്രത്തിന് കത്തയച്ചിരുന്നു. മാത്രവുമല്ല ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റസ് ഏറ്റെടുക്കാന്‍ നിയമസഭയുള്‍പ്പെടെ ഏകകണ്ഠമായി പ്രമേയവും പാസാക്കിയിരുന്നു. എന്നാല്‍ നാളിതുവരെ യാതൊരു അനുകൂല നിലപാടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. |