|
പുതിയ ജിഎസ്ടി നിരക്കുകള്‍ ജൂലായ് 27 മുതല്‍ നിലവില്‍വരും. മരത്തിലോ മാര്‍ബിളിലോ നിര്‍മിച്ച വിഗ്രഹങ്ങള്‍, അമൂല്യമായ കല്ലുകള്‍ പതിക്കാത്ത രാഖി, സംസ്‌കരിച്ച പാല്‍ എന്നിവയെ ജിഎസ്ടിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കാനും ശനിയാഴ്ചയിലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
നികുതി ഒഴിവാക്കിയവ: സാനിറ്ററി പാഡുകള്‍, രാഖി, മാര്‍ബിളിലും കല്ലിലും മരത്തിലും പണിത വിഗ്രഹങ്ങള്‍, ചൂല്‍ നിര്‍മാണസാമഗ്രികള്‍
സംസ്‌കരിച്ച പാല്‍, ചകിരി കമ്പോസ്റ്റ്.
28 ശതമാനത്തില്‍നിന്ന് 18 ആക്കിയവ: വാഷിങ് മെഷിന്‍, റഫ്രിജറേറ്റര്‍, ഫ്രീസര്‍, 68 സെ.മി.വരെയുള്ള ടി.വി, വാക്വം ക്ലീനര്‍, ഇസ്തിരിപ്പെട്ടി
പെയിന്റ്, മിക്‌സര്‍ ഗ്രൈന്‍ഡര്‍, വാട്ടര്‍ കൂളര്‍, വാട്ടര്‍ ഹീറ്റര്‍, ഹെയര്‍ ഡ്രയര്‍, ഷേവിങ് സാമഗ്രികള്‍, ലിഥിയം അയണ്‍ ബാറ്ററി, വിഡിയോ ഗെയിം,
ട്രയിലര്‍.
18 ശതമാനത്തില്‍നിന്ന് 12 ആക്കിയവ: ഹാന്‍ഡ് ബാഗുകള്‍, മരംകൊണ്ടുളള ഫ്രെയ്മുകള്‍, ഗ്ലാസ് പ്രതിമകള്‍, കരകൗശല വസ്തുക്കള്‍, റബര്‍ റോളര്‍
മണ്ണെണ്ണ സ്റ്റൗ, മുളകൊണ്ടുള്ള നിലം വിരി.
അഞ്ച് ശതമാനം ആക്കിയത്: എഥനോള്‍, ചിരട്ടക്കരി, ഫോസ്‌ഫോറിക് ആസിഡ്, തുന്നിയ തൊപ്പികള്‍, കൈകൊണ്ട് നിര്‍മിച്ച,
പരവതാനി |