|
12000 കോടി ഡോളര്‍ ഫെയ്‌സ് ബുക്കിന് നഷ്ടമായതായി റിപ്പോര്‍ട്ട്. 2012 ജൂലൈക്ക് ശേഷം ഇതാദ്യമായാണ് ഫേസ്ബുക്കിന്റെ ഓഹരി മൂല്യത്തിന് ഇത്രയും ഇടിവ് സംഭവിക്കുന്നത്.
കേംബ്രിഡ്ജ് അനലറ്റിക്കയ്ക്കും, മറ്റു വ്യാപാര സൈറ്റുകള്‍ക്ക് വേണ്ടി ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്ത് നല്‍കിയെന്ന വിവാദമാണ് കമ്പനിയുടെ ഓഹരികള്‍ കുത്തനെ ഇടിയാന്‍ കാരണമായി കണക്കാക്കുന്നത്. എന്നാല്‍ ഫെയ്‌സ് ബുക്ക് ഈ വാദം നിഷേധിച്ചു.
യൂറോപ്യന്‍ യൂണിയന്റെ 'ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റഗുലേഷന്‍' നിയമം പ്രതികൂലമായി ബാധിച്ചുവെന്നാണ് അവര്‍ വിലയിരുത്തുന്നത്. യൂണിയന്റെ പുതിയ സ്വകാര്യതാ സംരക്ഷണ നിയമങ്ങള്‍ കാരണം ഫേസ്ബുക്കിന് പ്രൈവസി സെറ്റിങുകളിലും , സൈന്‍ അപ് പ്രക്രിയകളിലും മാറ്റം വരുത്തേണ്ടി വന്നിരുന്നു. യൂണിയന്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ യൂറോപ്പില്‍ പ്രതിദിനം ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം മുപ്പത്‌ലക്ഷത്തിലേക്ക് ചുരുങ്ങി. വളരെ കുറച്ച് ഉപയോക്താക്കള്‍ മാത്രമാണ് വ്യക്തിഗതമല്ലാത്ത പരസ്യങ്ങള്‍ ടൈംലൈനില്‍ അനുവദിച്ചത്. ഇത് റവന്യൂ കുറയുന്നതിന് കാരണമായി എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. |