|
മൈക്രോസോഫ്റ്റിന്റെ ഇന്ത്യക്കാരനായ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സത്യ നാദെല്ലയ്ക്ക് കമ്പനിയുടെ ഓഹരി വില്പന നടത്തിയത് വഴി 3 .5 കോടി ഡോളറിന്റെ [ 238 കോടി രൂപ] വരുമാനം. നാദെല്ലയ്ക്ക് കമ്പനി നൽകിയ ഷെയറുകളുടെ മൂന്നിലൊന്നാണ് അദ്ദേഹം വിറ്റ് പണമാക്കിയത്. കമ്പനിയുടെ ഷെയറിനു മികച്ച വില കിട്ടുന്ന സമയം നോക്കി വില്പന നടത്തിയതാണ് കോടികളുടെ വരുമാനം നേടാൻ സഹായകമായത്. ഒരു ഷെയറിനു 109 .08 മുതൽ 109 .68 ഡോളർ വരെ കണക്കാക്കി 328,000 ഓഹരികളാണ് വില്പന നടത്തിയത്. ഇനിയും 778,596 ഓഹരികൾ നാദെല്ലയുടെ സ്വന്തമായുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മൈക്രോസോഫ്റ്റ് ഓഹരികളുടെ മൂല്യത്തിൽ ഉണ്ടായ വർധന 53 ശതമാനമാണ്. ജൂലൈ 25നാണ് ഏറ്റവും ഉയർന്ന വിലയായ 110 .83 ഡോളർ രേഖപ്പെടുത്തി.
14 .5 ലക്ഷം ഡോളർ ശമ്പളമുൾപ്പടെ രണ്ടു കോടി ഡോളറാണ് [ 136 കോടി രൂപ] സത്യാ നാദെല്ലയുടെ വാർഷിക വരുമാനം. 2014 ഫെബ്രുവരിയിൽ സി ഇ ഒ ആയി ചുമതലയേറ്റ അദ്ദേഹം 2016 ൽ ഷെയർ വില്പന നടത്തിയിരുന്നു. അന്ന് 58 ഡോളർ വച്ചായിരുന്നു വില്പന നടത്തിയത്. |